മുഖ്യമന്ത്രി വി.ഡി. സതീശനെ അപമാനിച്ച് പോസ്റ്റിട്ട പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം; നടപടി വിരമിക്കാൻ രണ്ട് ദിവസം മുൻപ്

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റിട്ട സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി അടിയന്തരമായി പിൻവലിക്കാൻ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർദേശം നൽകി ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എടുത്ത സസ്പെൻഷൻ നടപടിയാണ് മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കിച്ചത്
പരാതി നൽകിയത് മുഖ്യമന്ത്രിയല്ല:
ഈ വിവാദ വിഷത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശനോ അദ്ദേഹത്തിന്റെ ഓഫീസോ യാതൊരുവിധ പരാതിയും നൽകിയിരുന്നില്ല. സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ പുറത്തുനിന്നുള്ള വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിനെതിരെ ഇന്നലെ സസ്പെൻഷൻ നടപടിയെടുത്തത്.
വിരമിക്കൽ പ്രായം കണക്കിലെടുത്ത് ഇളവ്:
എസ്. ജവാദ് എന്ന അധ്യാപകൻ ഔദ്യോഗിക സർവീസിൽ നിന്നും വിരമിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് വകുപ്പുതലത്തിൽ ഈ കടുത്ത അച്ചടക്ക നടപടി ഉണ്ടായത്. സസ്പെൻഷനോടെ വിരമിക്കേണ്ടി വന്നാൽ അത് അധ്യാപകന്റെ തുടർന്നുള്ള ആനുകൂല്യങ്ങളെ ബാധിക്കുമെന്ന ഈ പ്രത്യേക സാഹചര്യം പൂർണ്ണമായും പരിഗണിച്ചാണ്, മാനുഷിക പരിഗണന മുൻനിർത്തി സസ്പെൻഷൻ ഉടൻ പിൻവലിക്കാൻ മുഖ്യമന്ത്രി പൊതുവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടത്.



