Kerala

‘കെപിസിസിയുടെ അധികാരത്തിൽ കൈകടത്തുന്നു’; വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

കെപിസിസി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനം. പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്നാണ് നേതാക്കളുടെ വിമർശനം. കെപിസിസിയുടെ അധികാരത്തിൽ കൈകടത്തുന്നുവെന്നും ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നുവെന്നും നേതാക്കൾ ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ പേഴ്സണൽ സ്റ്റാഫംഗം അഡ്മിനായി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയതിനും വിമർശനം ഉയർന്നു.

വയനാട്ടിലെ ചിന്തൻ ശിബിരിന്റെ ശോഭ കെടുത്തിയെന്നും വയനാട്ടിൽ നടന്ന യോഗത്തിലെ വിവരങ്ങൾ പുറത്തറിയിച്ചത് വി ഡി സതീശനാണെന്നും നേതാക്കൾ ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റേത് അപക്വമായ പ്രവർത്തനമാണ്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴി സർക്കുലർ പുറപ്പെടുവിച്ചുവെന്നും ആഭ്യന്തര കാര്യങ്ങൾ വാർത്തയാകുന്നതിന് പിന്നിൽ പ്രതിപക്ഷ നേതാവെന്നും നേതാക്കൾ ആരോപിച്ചു. ഇന്ന് രാത്രി ചേർന്ന അടിയന്തര ഭാരവാഹി യോഗത്തിലാണ് വി ഡി സതീശനെതിരെ രൂക്ഷവിമർശനം ഉയർന്നത്. ഓൺലൈനായാണ് യോഗം ചേർന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button