Kerala
വയനാട് ടൗൺഷിപ്പിലെ വിള്ളൽ: മന്ത്രിയുടെ പരിശോധന ‘നാടകം’; സർക്കാരിന്റേത് ഉദ്ഘാടന കാപട്യമെന്ന് വി.ഡി. സതീശൻ

എറണാകുളം: വയനാട് ടൗണ്‍ഷിപ്പിലെ വീട്ടി്ല്‍ വീള്ളലുണ്ടായെന്ന ആക്ഷേപം പരിശോേധിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ പോയതില്‍ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. മന്ത്രി രാജന്റെ പരിശോധന നാടകം ആയിരുന്നു. ചോര്‍ച്ച പരിശോധിക്കേണ്ടത് എഞ്ചിനീയർമാരാണ്,മന്ത്രി അല്ല. രാഹുൽ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം.സർക്കാർ നിര്‍മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ.ഗുരുതര ക്രമക്കേടാണ് നടന്നത്.തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചരണം ആയിരുന്നു ലക്ഷ്യം വെച്ചത് വയനാട് പുനരധിവാസത്തില്‍ : സർക്കാർ നടത്തിയത് കാപട്യം ആണെന്നും സതീശന്‍ പറഞ്ഞു




