Kerala

ശിക്ഷാ വിധിയിൽ അസംതൃപ്തിയെന്ന് ഉമാ തോമസ്

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാ വിധിയിൽ അസംതൃപ്തിയെന്ന് ഉമാ തോമസ് എംഎൽഎ. ഇരക്ക് നീതി കിട്ടിയില്ല. നീതി കിട്ടുമോയെന്ന സംശയം അതിജീവിത പങ്കുവെച്ചിരുന്നു. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്നും ഉമ തോമസ് പറഞ്ഞു.

പ്രതികൾക്ക് ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നുവെന്ന് ഉമ തോമസ് പറഞ്ഞു. അതിജീവിതയുടെ പോരാട്ടത്തിനുള്ള മറുപടി പോലും അല്ല ശിക്ഷാ വിധി. സെൻസേഷനൽ കേസിൽ വിധി പ്രസ്താവിക്കുമ്പോൾ സമൂഹത്തിന് സന്ദേശം നൽകാമായിരുന്നു. പ്ലാൻ ചെയ്ത് നടപ്പാക്കിയ ക്രിമിനൽ ഗൂഢാലോചനയാണ് നടന്നതെന്ന് ഉമ തോമസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button