പാലക്കാട് ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളും മരിച്ചു. പാലക്കാട് പുതുനഗരം സ്വദേശി കാര്‍ത്തിക്ക് (19), ചിറ്റൂര്‍ അണിക്കോട് സ്വദേശി വിഷ്ണു പ്രസാദ് (18 ) എന്നിവരാണ് മരിച്ചത്. മീനാക്ഷിപുരം കമ്പാലത്തറ ഡാമിലാണ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടത്.
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇരുവരും പ്ലസ്റ്റു വിദ്യാര്‍ഥികളാണ്. അവധി ആഘോഷത്തിന് എത്തിയതായിരുന്നു. കുളിക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.