Kerala

ഇന്നത്തെ പരിപാടി പലരുടെയും ഉറക്കം കെടുത്തും: പ്രധാനമന്ത്രി

വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ഇന്ത്യമുന്നണിയിലെ ചിലരുടെ ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വേദിയിലിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും ശശി തരൂരിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു കോണ്‍ഗ്രസിന് നേരെയുള്ള പ്രധാനമന്ത്രിയുടെ ഒളിയമ്പ്. അദാനിയെ മന്ത്രി വി എന്‍ വാസവന്‍ പങ്കാളിയെന്ന് വിശേഷിപ്പിച്ചതും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

‘ ഞാന്‍ മുഖ്യമന്ത്രിയോട് പറയാന്‍ ആഗ്രഹിക്കുന്നു. താങ്കള്‍ ഇന്ത്യാ സഖ്യത്തിലെ വലിയ തൂണുകളിലൊന്നാണ് . അതുപോലെ തരൂരും ഇവിടെ ഇരിക്കുന്നുണ്ട്. എന്നാല്‍ ഇന്നത്തെ പരിപാടി പലരുടെയും ഉറക്കം കെടുത്തും ‘ മോദി പറഞ്ഞു

പ്രധാനമന്ത്രി മലയാളത്തില്‍ പ്രസംഗം തുടങ്ങുമെന്നത് ഏറെക്കുറെ പ്രതീക്ഷിച്ചതാണെങ്കിലും, രാഷ്ട്രീയ പരാമര്‍ശങ്ങള്‍ കൗതുകമായി. മുഖ്യമന്ത്രി പിണറായി വിജയന്റെയും ശശി തരൂരിന്റെയും പേരെടുത്ത് പറഞ്ഞ് നരേന്ദ്രമോദി വിരല്‍ ചൂണ്ടിയത് ഇന്ത്യാ സഖ്യത്തിനെയായിരുന്നു. ഗൗതം അദാനിയെ, പങ്കാളിയെന്ന് വിശേഷിപ്പിച്ച വി എന്‍ വാസവന്റെ പ്രസംഗം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തെ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി പോലും സ്വകാര്യമൂലധനത്തിന് വേണ്ടി സംസാരിക്കുകയാണെന്നും കഴിഞ്ഞ 10 വര്‍ഷം കേന്ദ്രസര്‍ക്കാര്‍ കേരളത്തിലേക്ക് വികസനം കൊണ്ടുവന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തിനെക്കാള്‍ വലിയ തുറമുഖമുഖമാണ് അദാനി കേരളത്തില്‍ നിര്‍മ്മിച്ചതെന്നും പ്രധാനമന്ത്രി. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തതും ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button