Kerala

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ടിം വാൽസ് കമല ഹാരിസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ടിം വാല്‍സിനെ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത് കമല ഹാരിസ്. നിലവില്‍ മിനസോട്ട ഗവര്‍ണറാണ് അദ്ദേഹം. ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ 24 വര്‍ഷം സേവനം അനുഷ്ഠിച്ച വാല്‍സ് മാസ്റ്റര്‍ സര്‍ജന്റായാണ് വിരമിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. മിനസോട്ടയുടെ ഗവര്‍ണാറായി രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ട വാല്‍സ് ഡെമോക്രാറ്റിക് ഗവര്‍ണേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമാണ്.

ട്രംപുമായുള്ള സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ മാറി നില്‍ക്കണമെന്ന മുറവിളി ഉയര്‍ന്നപ്പോള്‍ നിലവിലെ പ്രസിഡന്റ് ബൈഡനൊപ്പം ഉറച്ചുനിന്നതില്‍ പ്രധാനിയാണ് വാല്‍സ്. അടുത്ത ദിവസം മുതൽ കമലയ്‌ക്കൊപ്പം പ്രചാരണ പരിപാടികളിൽ അദ്ദേഹം ഉണ്ടാകും. രാഷ്ട്രീയത്തില്‍ ഇറങ്ങും മുമ്പ് ഹൈസ്‌കൂള്‍ ഫുട്‌ബോള്‍ കോച്ചായിരുന്നു വാല്‍സ്. 2006-ല്‍ ആദ്യമായി ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2018-ല്‍ ആദ്യമായി മിനിസോട്ട ഗവര്‍ണറായി. 2022-ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button