Kerala

മണിപ്പൂരിൽ നാഗാ വിമതർ തമ്മിൽ ഏറ്റുമുട്ടൽ; നാല് കേഡർമാർ കൊല്ലപ്പെട്ടു, വിഘടനവാദികളുമായി സൈന്യവും ഏറ്റുമുട്ടി

മണിപ്പൂരിൽ കാംജോങ് ജില്ലയിൽ നാഗാ വിഭാഗത്തിലെ വിമത ഗ്രൂപ്പുകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 4 പേർ കൊല്ലപ്പെട്ടു. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിമിന്റെ (എൻ‌എസ്‌സി‌എൻ) ഈസ്റ്റേൺ ഫ്ലാങ്ക് വിഭാഗത്തിലെ നാല് കേഡർമാർ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിം-ഇസാക്ക് മുയിവ വിഭാഗമെന്ന് ആരോപണം. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് നാഗാലിം (കിഴക്കൻ ഫ്ലാങ്ക്) സർക്കാർ, നാഗാ ആർമി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ മരിച്ചവരുടെ പേര് വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ സുരക്ഷാസേനയും വിഘടനവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി.മേഖലയിൽ നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button