പല്ലുവേദനയുടെ ചികിത്സക്കിടെ മൂന്നര വയസ്സുകാരന് ഹൃദയാഘാതം മൂലം മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍
തൃശൂര്‍: പല്ല് വേദനയുടെ റൂട്ട് കനാല്‍ ചികിത്സയ്ക്ക് പിന്നാലെ മൂന്നര വയസുകാരന് ഹൃദയാഘാതം മൂലം മരിച്ചു. കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം.
കെവിന് – ഫെല്‍ജ ദമ്പതികളുടെ മകന് ആരോണാണ് മരിച്ചത്. തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയാണ് ആരോണ്‍. കുട്ടി മരിച്ചതിന് കാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം പല്ലു വേദനയുമായി എത്തിയ ആരോണിന് റൂട്ട് കനാല്‍ ചെയ്യണമെന്ന് അധികൃതര്‍ പറയുകയും രാവിലെ 6 മണിയോടെ സര്‍ജറിക്കായി കൊണ്ടുപോവുകയുമായിരുന്നു. പതിനൊന്നരയോടെ ബന്ധുക്കള്‍ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ തയാറായില്ല. പിന്നീട് സര്‍ജറിക്ക് ശേഷം കുട്ടിക്ക് ഹൃദയാഘാതമുണ്ടാക്കിയതായും മരിച്ചതായും അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു.
പിന്നീട് കുട്ടി മരിച്ചതായാണ് അധികൃതര്‍ അറിയിച്ചത്. സര്‍ജറിയ്ക്ക് ശേഷം കുട്ടിയ്ക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞത്. ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
- വിദേശയാത്രയും ഫാഷനും മാത്രം..! മോദിക്കെതിരെ രൂക്ഷ വിമർശനവുമായി അഭിജീത് ദിപ്കെ
- എന്നെ തന്നെ പ്രതിയാക്കാൻ ധൃതി..! കുറേ തീർത്തില്ലേ, ഇനിയും വേണോ? വാർത്തകളെ വിമർശിച്ച് കെ.സി. വേണുഗോപാൽ
- എന്നെ ആരും ചോദ്യം ചെയ്തിട്ടില്ല..! എസ്.ഐ.ടി ചോദ്യം ചെയ്തെന്ന വാർത്ത തള്ളി മുൻ മന്ത്രി വി. അബ്ദുറഹ്മാൻ
- തമിഴ്നാട്ടിൽ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാപദ്ധതി വിപുലീകരിച്ചു; ‘വെട്രി പയനം’ പദ്ധതിക്ക് തുടക്കമിട്ട് മുഖ്യമന്ത്രി വിജയ്
- ‘വി.ഡി. സതീശൻ ബി.ജെ.പിയുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി’; യു.ഡി.എഫിൽ ഐക്യമില്ലെന്ന് പി. രാജീവ്
- അടൂർ പ്രകാശിന്റെ അതൃപ്തി; അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യ പിണക്കം മാത്രമെന്ന് വെള്ളാപ്പള്ളി നടേശൻ
- ജന്തർമന്ദറിൽ പ്രതിഷേധം ശക്തമാകുന്നു: എംഎ ബേബി അടക്കമുള്ളവരെ അറസ്റ്റുചെയ്തു, മേഖലയിൽ വൻപൊലീസ് സന്നാഹം
- ‘അക്രമങ്ങൾ നടക്കുന്നത് ബിജെപി-സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ’; സർക്കാർ നടപടി സ്വീകരിക്കുമെന്ന് സണ്ണി ജോസഫ്
- അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ













