പല്ലുവേദനയുടെ ചികിത്സക്കിടെ മൂന്നര വയസ്സുകാരന് ഹൃദയാഘാതം മൂലം മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍
തൃശൂര്‍: പല്ല് വേദനയുടെ റൂട്ട് കനാല്‍ ചികിത്സയ്ക്ക് പിന്നാലെ മൂന്നര വയസുകാരന് ഹൃദയാഘാതം മൂലം മരിച്ചു. കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം.
കെവിന് – ഫെല്‍ജ ദമ്പതികളുടെ മകന് ആരോണാണ് മരിച്ചത്. തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയാണ് ആരോണ്‍. കുട്ടി മരിച്ചതിന് കാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം പല്ലു വേദനയുമായി എത്തിയ ആരോണിന് റൂട്ട് കനാല്‍ ചെയ്യണമെന്ന് അധികൃതര്‍ പറയുകയും രാവിലെ 6 മണിയോടെ സര്‍ജറിക്കായി കൊണ്ടുപോവുകയുമായിരുന്നു. പതിനൊന്നരയോടെ ബന്ധുക്കള്‍ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ തയാറായില്ല. പിന്നീട് സര്‍ജറിക്ക് ശേഷം കുട്ടിക്ക് ഹൃദയാഘാതമുണ്ടാക്കിയതായും മരിച്ചതായും അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു.
പിന്നീട് കുട്ടി മരിച്ചതായാണ് അധികൃതര്‍ അറിയിച്ചത്. സര്‍ജറിയ്ക്ക് ശേഷം കുട്ടിയ്ക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞത്. ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
- സിപിഎമ്മിലെ കത്ത് ചോർച്ച വിവാദം; എം വി ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകും: മുഹമ്മദ് ഷര്‍ഷാദ്
- എല്‍പി വിഭാഗം ഓണപ്പരീക്ഷ ഇന്നു മുതല്‍; സമയപരിധി ഇല്ല
- സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക ഒപി കൗണ്ടര്‍; സെപ്റ്റംബര്‍ ഒന്നുമുതല്‍
- ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ഒരു മാസത്തിലധികം കസ്റ്റഡിയിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകും; സുപ്രധാന ബില്‍ ഇന്ന് ലോക്സഭയില്‍
- ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുന്നു; അതിര്‍ത്തി നിര്‍ണയത്തിന് പരിഹാരം കാണാന്‍ വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കും
- ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: സി പി രാധാകൃഷ്ണന് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
- പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞതിനെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി
- കുവൈറ്റ് വിഷമദ്യ ദുരന്തം: ചികിത്സയിലുള്ളവരെ നാടുകടത്തും
- കൊല്ലം കടക്കലില്‍ സിപിഐഎം-കോണ്‍ഗ്രസ് സംഘര്‍ഷം