NewsReligion

പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ ​​​ഹോളി ; അയോദ്ധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ ഈ വർഷത്തെ ഹോളി ആഘോഷങ്ങൾക്ക് തുടക്കം

ലക്നൗ : അയോദ്ധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ ഈ വർഷത്തെ ഹോളി ആഘോഷങ്ങൾക്ക് തുടക്കമായി. ഈ മാസം 25-നാണ് ഹോളി ആഘോഷിക്കുന്നത്. ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ രാജ്യത്തുടനീളം പുരോഗമിക്കുകയാണ്.

അയോദ്ധ്യ, കാശി നഗരങ്ങളിൽ ഹോളി ആഘോഷങ്ങൾക്ക് ഇന്നാണ് തുടക്കമിടുന്നത്. തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്ന ഹോളി ആഘോഷങ്ങൾ ‘ഹോളിക ദഹൻ’ എന്ന ചടങ്ങോടെയാണ് ആരംഭിക്കുന്നത്.

നിരവധി പേർ ഹോളി ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി അയോദ്ധ്യയിലെത്തിയത്. കോടിക്കണക്കിന് വിശ്വാസികളുടെ കാത്തിരിപ്പായിരുന്ന അയോദ്ധ്യാ രാമക്ഷേത്രം യാഥാർത്ഥ്യമായതിനാൽ ഇത് ഭഗവാൻ ശ്രീരാമൻ്റെ ഹോളിയാണെന്ന് ആഘോഷത്തിൽ പങ്കെടുത്തുകൊണ്ട് ക്ഷേത്ര പൂജാരി മഹന്ത് രാജു ദാസ് പറഞ്ഞു.

സന്തോഷകരമായ ജീവിതത്തിൻ്റെ അടയാളമാണ് ഈ ഹോളി ആഘോഷമെന്നും രാമക്ഷേത്രത്തിൽ ഹോളി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച പൂജാരി മഹന്ത് രാജു ദാസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button