KeralaNews

മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞു കാണാതായ രണ്ടുപേർക്കായി ഇന്ന് തെരച്ചിൽ, കൂടുതൽ സംവിധാനങ്ങൾ

തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞു കാണാതായ രണ്ടുപേർക്ക് വേണ്ടിയുള്ള തെരച്ചിൽ ശനിയാഴ്ച ഊർജ്ജിതമാക്കും. കൂടുതൽ വള്ളങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയാകും ഇന്നത്തെ തെരച്ചിൽ. തെരച്ചിലിൽ മത്സ്യത്തൊഴിലാളികളും ഭാഗമാകും.

മുതലപ്പൊഴിയിൽനിന്നും കാണാതായ ഷിജിന്റെ കുടുംബവുമായി മന്ത്രി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ഷിജിനെയും ജോൺ മത്യാസിനെയുമാണ് വള്ളം മറിഞ്ഞ് കാണാതായത്.

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണനായി ഇന്നും തെരച്ചിൽ തുടരും. ഗൗതത്തെ കാണാതായിട്ട് ഇന്ന് ഒൻപതാം ദിവസമാണ്. ഇന്നലെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇടവിട്ടുള്ള മഴയിൽ കടൽ പ്രക്ഷുബ്ധമാകുന്നതും അടിയൊഴുക്കും തെരച്ചിലിന് വെല്ലുവിളിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button