തിരുവനന്തപുരം നഗരത്തിലെ ഹോട്ടലിന് നേരേ ബോംബ് ഭീഷണി. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ ‘ഫോര്‍ട്ട് മാനര്‍’ ഹോട്ടലിന് നേരേയാണ് ബോംബ് ഭിഷണി. ഞായറാഴ്ച ഉച്ചയോടെയാണ് ബോംബ് ഭീഷണിയുണ്ടായത്. ഹോട്ടലിൽ പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന തുടങ്ങി.
ഹോട്ടല്‍ അധികൃതര്‍ക്ക് ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. ഹോട്ടലിനുള്ളില്‍ ഒരു മനുഷ്യബോംബുണ്ടെന്നായിരുന്നു ഭീഷണിസന്ദേശം. ഇതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും ബോംബ് സ്‌ക്വാഡും ഉള്‍പ്പെടെ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയാണ്.
ഞായറാഴ്ച ഹോട്ടലില്‍ ഒരു വിവാഹനിശ്ചയ ചടങ്ങ് നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഭീഷണിസന്ദേശം വന്നത്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.