Newsതിരുവനന്തപുരം
തിരുവനന്തപുരത്ത് കനത്ത മഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രത നിർദേശം

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. വൈകീട്ട് അഞ്ചരയോടെ ഡാമിന്റെ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ഷട്ടറുകള്‍ പത്തുസെന്റീമീറ്റര്‍ വീതം ( മുമ്പ് തുറന്ന 50 സെന്റീമീറ്റര്‍ ഉള്‍പ്പെടെ ആകെ 100 സെന്റീമീറ്റര്‍) ആണ് തുറന്നു
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് സമീപമാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ തെക്കന്‍ കേരളത്തീരത്തിന് സമീപമായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്.



