Kerala

മകനെ വിവാദത്തിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നു; മുഖ്യമന്ത്രി

മകനെതിരായ സമൻസ് വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മകനെ വിവാദത്തിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നു. തൻ്റെ മകൻ മര്യാദയ്ക്കുള്ള ജോലിയിലാണ് പ്രവർത്തിക്കുന്നത്. മകൻ ഒരു അധികാര ഇടനാഴിയിലും വരുന്നയാളല്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തന്റെ രാഷ്ട്രീയം സുതാര്യവും കളങ്ക രഹിതവുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മക്കളും കളങ്ക രഹിതർ. ഒരു ദുഷ്പേര് തനിക്ക് ഉണ്ടാക്കിയില്ല. മക്കൾ ദുഷ്പേര് ഉണ്ടാക്കുന്ന പലതും നമ്മൾ കണ്ടിട്ടുണ്ട്.മക്കളെ കുറിച്ച് ഓർക്കുമ്പോൾ പ്രത്യേകമായ അഭിമാനം തോന്നുന്നു. ഏജൻസികളെ കൊണ്ട് വന്ന് ഇത്തരം കാര്യങ്ങളെ മറ്റൊരു രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ചു. അതുകൊണ്ട് വിവാദം ഉണ്ടാകുമോ. സമൻസ് ആർക്കാണ് കൊടുത്തത്. എവിടെയാണ് കൊടുത്തത്. ആരുടെയും കൈയ്യിൽ സമൻസ് കിട്ടിയിട്ടില്ലല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്തല്ലാം കണ്ടതാണ്. ഏതെല്ലാം തരത്തിൽ സ്നേഹ വാത്സല്യങ്ങൾ അനുഭവിച്ച ആളാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു. ‌‌അതൊന്നും ഏശില്ല. എത്ര കൊല്ലമായി ഇത് തുടങ്ങിയിട്ട്. ഇതൊക്കെ ശരിയായ രീതിയിൽ നേരിടാനറിയാം. ഒരു അഴിമതിയും തനിക്ക് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സമൻസ് വിവാ​ദത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ പരാമർശത്തെ മുഖ്യമന്ത്രി തള്ളി. എം എ ബേബിയുടേത് വസ്തുത മനസ്സിലാക്കിയുള്ള പ്രതികരണമായിരിക്കില്ലെന്ന് അദേഹം പറഞ്ഞു.

10 കൊല്ലത്തെ ഭരണത്തിൽ അഭിമാനിക്കാൻ ഏറെയുണ്ട്. കളങ്കിതനാക്കാൻ ശ്രമിച്ചപ്പോൾ ഉള്ളാലെ ചിരിച്ചു നിന്നിട്ടുണ്ട്. ഇവിടെ പദ്ധതികൾക്ക് കമ്മീഷനില്ല. മറ്റ് സ്ഥലത്ത പോലെയല്ല. അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുവദിക്കില്ല. അതിൽ അഭിമാനം ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button