സിംഹങ്ങളുടെ പേര് വിവാദം ; വിഎച്ച്പി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരില്‍നിന്ന് റിപ്പോര്‍ട്ട് തേടി കല്‍ക്കട്ട ഹൈക്കോടതി

0

ഡൽ​ഹി : സിംഹങ്ങളുടെ പേര് വിവാദത്തിൽ വിഎച്ച്പി നൽകിയ ഹർജിയിൽ സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി കൽക്കട്ട ഹൈക്കോടതി . ഹർജിക്കാർ ഉന്നയിക്കുന്ന പേര് പെൺ സിംഹത്തിന് നൽകിയിട്ടുണ്ടോയെന്ന് റിപ്പോർട്ട് നൽകാനാണ് നിർദേശം. ഹർജി പരിഗണിച്ചപ്പോൾ പെൺ സിംഹത്തിന് സീത ദേവിയുടെ പേര് നൽകിയതിലാണ് പരാതിയെന്ന് വിഎച്ച്പിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.

തുടർന്ന് സീത എന്ന പേരിൽ എന്താണ് ബുദ്ധിമുട്ട് എന്ന് കൽക്കട്ട ഹൈക്കോടതി ജൽപൈഗുരി സർക്യൂട്ട് ബെഞ്ച് ജഡ്ജ് ചോദിച്ചു. ഹിന്ദു വിശ്വാസ പ്രകാരം മൃഗങ്ങളും ദൈവമല്ലേ എന്നും ദുർഗ ദേവിയുടെ ചിത്രം സിംഹം ഇല്ലാതെ ചിന്തിക്കാനാകുമോയെന്നും ജഡ്ജി ചോദിച്ചു.

ഇതിൽ എവിടെയാണ് മൗലികാവകാശം ലംഘിക്കപ്പെട്ടതെന്നും വിഷയത്തിൽ റിട്ട് ഹർജി എന്തിനാണ് നൽകിയതെന്നും കോടതി ചോദിച്ചു. ഹർജിക്കാർ പറയുന്ന പേര് നൽകിയിട്ടില്ലെങ്കിൽ വാദം തുടരില്ലെന്നും പേര് നൽകിയിട്ടുണ്ടെങ്കിൽ ആക്കാര്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.

പേര് നൽകിയിട്ടില്ലെന്നും ഹർജി തള്ളണമെന്ന് ബംഗാൾ സർക്കാർ കോടതിയിൽ വാദിച്ചു. തുടർന്ന് ഹർജിക്കാർ ഉന്നയിക്കുന്ന പേര് നൽകിയിട്ടുണ്ടോ എന്ന് റിപ്പോർട്ട് നൽകാൻ സർക്കാർ അഭിഭാഷകനോട് കോടതി നിർദേശിച്ചു. പേര് നൽകിയിട്ടില്ലെങ്കിൽ ഹർജി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഹർജി നാളെ വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here