CinemaNews

ആടുജീവിതം എന്ന കഥയിലെ ഒറിജിനൽ കഥാപാത്രമായ നജീബിന്‍റെ പേരക്കുട്ടി മരണപ്പെട്ടു

ആറാട്ടുപുഴ: ആടുജീവിതം എന്ന കഥയിലെ ഒറിജിനൽ കഥാപാത്രമായ നജീബിന്‍റെ പേരക്കുട്ടി മരണപ്പെട്ടു. നജീബിന്‍റെ മകൻ ആറാട്ടുപുഴ തറയിൽ സഫീറിന്‍റെ മകൾ സഫ മറിയമാണ് (ഒന്നേകാൽ വയസ്) മരിച്ചത്.

ശ്വാസമുട്ടലിനെ തുടർന്ന് കുഞ്ഞിനെ വെള്ളിയാഴ്ച രാത്രി ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച നാലരയോടെയാണ് മരിച്ചത്. സഫീർ- മുബീന ദമ്പതികളുടെ ഏക മകളാണ് മറിയ.

മസ്കത്തിലെ വാദി കബീറിലെ നെസ്​റ്റോ ഹൈപ്പർ മാർക്കറ്റിൽ ഫ്രൂട്​സ്​ ആൻഡ്​ വെജിറ്റബ്​ൾ സെക്ഷനിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയാണ്​ സഫീർ. സഫീർ ഞായറാഴ്ച പുലർച്ചെ നാട്ടിലെത്തും. കബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പടിഞ്ഞാറേ ജുമ മസ്ജിദ് ഖബർസ്ഥാനിൽ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button