News

എന്തിനും മറുപടി പറയാൻ സർക്കാർ തയ്യാർ ; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം അതിരുവിട്ടെന്ന് മുഖ്യമന്ത്രി

നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം അതിരുവിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലതരം പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ടെന്നും സ്പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യമാണെന്നും പിണറായി പറഞ്ഞു. സ്പീക്കറുടെ നിലപാടിനെ അഭിനന്ദിക്കുന്നു. സ്പീക്കർ സമവായത്തിന് ശ്രമിച്ചു. കക്ഷി നേതാക്കളുടെ ചർച്ചയിൽ ഭരണനിര പങ്കെടുത്തു. സ്പീക്കറുടെ ഓഫീസിൽ നിന്ന് വളിച്ചപ്പോഴാണ് പ്രതിപക്ഷം വരുന്നില്ലെന്ന് അറിഞ്ഞത്. ഏത് പ്രതിപക്ഷത്തിനും ആവശ്യം ഉന്നയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണ്ണപ്പാളി വിവാദത്തിൽ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ഇന്ന് മൂന്നാം ദിവസമാണ് സഭ സ്തംഭിക്കുന്നത്. ഇന്ന് പ്രതിഷേധം കനത്തതോടെ സഭ നിർത്തിവെച്ചെങ്കിലും കുറച്ച് സമയത്തിനകം സഭ വീണ്ടും ചേരുകയായിരുന്നു.

പ്രതിപക്ഷം എന്താണ് ആവശ്യപ്പെടുന്നത്. എന്തിനും മറുപടി പറയാൻ സർക്കാർ തയ്യാറാണ്. പ്രതിപക്ഷം വസ്തുതകളെ ഭയപ്പെടുന്നു. പുകമറ സൃഷ്ടിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു. സർക്കാർ ഒന്നിനേയും ഭയപ്പെടുന്നില്ല. ഹൈക്കോടതി പരിശോധന നടക്കുന്നുണ്ട്. എല്ലാകാലത്തും ഒരു കുറ്റവാളിയേയും സംരക്ഷിച്ചിട്ടില്ല. അത് രീതിയും അല്ല. തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. എസ്ഐടി അന്വേഷണം നടക്കുകയാണ്. സിബിഐ വേണമെന്ന് പ്രതിപക്ഷം പറയുന്നു. കുറ്റം തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്നും ഒന്നും പറയാനില്ല പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബഹുമാന്യനായ പ്രതിപക്ഷ അംഗം സുപ്രീംകോടതിയിൽ പോയി തിരിച്ചടി നേരിട്ട മെമ്പർ ചാടിക്കയറാൻ പാകത്തിൽ നിൽക്കുകയാണ്. സീറ്റിൽ വന്നിരുന്നപ്പോ മെല്ലെ നടന്ന് നീങ്ങി. വാച്ച് ആന്റ് വാഡും മനുഷ്യരാണ്. നിശബ്ദ ജീവികളോട് എന്തിനാണ് പ്രതിഷേധം. നിയമസഭയുടെ പ്രിവിലേജ് ഉപയോഗിച്ച് അതിക്രമത്തിന് ശ്രമിച്ചു. വനിതകൾക്ക് നേരെ വരെ പ്രതിഷേധമുണ്ടായെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button