തിരുവനന്തപുരത്തെ ബി ജെ പി വിജയത്തിൽ സിപിഐഎമ്മിന് പങ്കുണ്ട്;കെ മുരളീധരൻ

തദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി വിജയത്തിൽ സിപിഐഎമ്മിന് പങ്കുണ്ടെന്ന് കെ മുരളീധരൻ. ബിജെപിയും സിപിഐഎമ്മും ചേർന്ന് വോട്ട് കച്ചവടം നടത്തി. തനിക്ക് ചുമതല വന്നതിന് ശേഷം പരമാവധി സീറ്റ് വർധന ഉണ്ടായെന്നും ഡോ ശശി തരൂരിന്റെ പരാമർശത്തിന് മറുപടി.
ബിജെപിക്ക് വട്ടിയൂർക്കാവ് , നേമം എന്നിവിടങ്ങളിൽ വലിയ വോട്ട് വിഹിതം ഉണ്ടായില്ല. തൃശൂർ നടന്നത് എല്ലാർക്കും അറിയാം. ഫ്ലാറ്റ് കേന്ദ്രീകരിച്ച് വോട്ട് ശേഖരണം നടന്നു. ബിഎൽഒ ഉൾപ്പെടെ ബി.ജെ.പിക്കാരായിരുന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു. വെള്ളാപ്പള്ളി വർഗീയവാദി അല്ലെന്ന എം.വി ഗോവിന്ദന്റെ പരാമർശത്തിലും മുരളീധരൻ പ്രതകരിച്ചു. ഗോവിന്ദൻ മാഷ് ഇടയ്ക്ക് തമാശ പറയുമെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം. വെള്ളാപ്പള്ളിയെ വന്ദിക്കാനും നിന്ദിക്കാനും ഇല്ലെന്നും അദേഹം പറഞ്ഞു. കാറിൽ കയറ്റിയത് സംബന്ധിച്ച് ഡിബേറ്റ് നടക്കുന്നത് കോൺഗ്രസിലിലല്ല. തർക്കം എവിടെയാണ് എന്ന് അറിയാല്ലോ. അതിന് മറുപടി ബിനോയ് വിശ്വം പറഞ്ഞല്ലോയെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കൊള്ളയിലും കെ മുരളീധരൻ പ്രതകരിച്ചു. കോൺഗ്രസിന് സ്വർണ്ണ കവർച്ചയിൽ പങ്ക് ഉണ്ടെന്ന് പറഞ്ഞവന്റെ തലയിൽ നെല്ലിക്ക തളം വെക്കണമെന്ന് അദേഹം പറഞ്ഞു. സ്പെഷ്യൽ അന്വേഷണ സംഘത്തിന് വന്ദേ ഭാരത് ട്രെയിനിന്റെ സ്പീഡ് ആയിരുന്നു ഇപ്പോൾ പാസഞ്ചർ ട്രെയിനായി മാറിയെന്ന് അദേഹം കുറ്റപ്പെടുത്തി.



