സർക്കാരിലെ തീരുമാനങ്ങളെല്ലാം മുഖ്യമന്ത്രി ഒറ്റയ്ക്കെടുക്കുന്നു;വിമർശനവുമായി സി പി ഐ

സർക്കാരിലും മുന്നണിയിലും CPIMന് ഏകാധിപത്യമെന്ന് CPI. സർക്കാരിലെ തീരുമാനങ്ങളെല്ലാം മുഖ്യമന്ത്രി ഒറ്റയ്ക്കെടുക്കുന്നു. നയപരമായ വിഷയങ്ങളിൽ പോലും ചർച്ചയില്ല. പി.എം ശ്രീ ഉദാഹരണമെന്നും വിമർശനം. വാർഡ് വിഭജനം അടക്കമുളള കാര്യങ്ങളിൽ CPIM ഏകപക്ഷീയമായി ഇടപെട്ടു. സിപിഐ സംസ്ഥാന കൌൺസിലിലാണ് വിമർശനം ഉയർന്നത്. ജില്ല മുതലുളള മുന്നണിയോഗങ്ങളിൽ ചർച്ചയില്ല.തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണ്.
സിപിഐ ജില്ലാ സെക്രട്ടറിമാരാണ് വിമർശനം ഉന്നയിച്ചത്. തോൽവിയല്ല, വ്യതിചലനമാണ് പ്രശ്നമെന്ന് സിപിഐയിൽ വിമർശനം. തോൽവിയേക്കാൾ പ്രധാനം ഇടത് മൂല്യങ്ങളിൽ നിന്നുളള വ്യതിചലനമാണ്. എല്ലാം ഒരാൾ തീരുമാനിക്കുന്ന നിലയിലാണ് കാര്യങ്ങൾ. സാമുദായിക നേതാക്കളുമായി പരിധിവിട്ട ചങ്ങാത്തം തിരിച്ചടിയായെന്നും വിമർശനം ഉയർന്നു.മുഖ്യമന്ത്രി തെറ്റുപറ്റിയാൽ തിരുത്താൻ ആളില്ല. തെറ്റുപറ്റിയാൽ തെറ്റെന്ന് പറയാൻ ആളില്ല. അത് മുഖ്യമന്ത്രിയുടെ മാത്രം തെറ്റല്ല.
മുസ്ലിം ന്യൂന പക്ഷത്തെ ഇടത് പക്ഷത്ത് നിന്നും അകറ്റുക യുഡിഎഫ് അജണ്ടയായിരുന്നു. അജണ്ട എളുപ്പത്തിൽ നടപ്പിലാക്കാൻ ഭരണ നേതൃത്വത്തിന്റെ പ്രസ്‌താവന കാരണമായി. ജനങ്ങളെ എതിരാക്കുന്ന പ്രവർത്തനം യുഡിഎഫ് നടത്തി. മുഖ്യമന്ത്രിയുടെ പല നടപടികളും അവരുടെ ജോലി എളുപ്പമാക്കിയെന്നും വിമർശനം ഉയർന്നു.




