പതിനാലാം നൂറ്റാണ്ടിൽ ആളുകളുടെ ജീവനെടുത്ത ‘ബ്ലാക്ക് ഡെത്ത്’; ബ്യൂബോണിക് പ്ലേഗ് അമേരിക്കയിൽ സ്ഥിരീകരിച്ചു

0

വാഷിങ്ടൺ: പതിനാലാം നൂറ്റാണ്ടിൽ ‘ബ്ലാക്ക് ഡെത്ത്’ എന്ന അപരനാമത്തിലറിയപ്പെട്ട ബ്യൂബോണിക് പ്ലേഗ് അമേരിക്കയിൽ സ്ഥിരീകരിച്ചു. യുഎസിലെ ഒറിഗോണിലാണ് ബ്യൂബോണിക് പ്ലേഗ് റിപ്പോർട്ട് ചെയ്തത്. രോഗിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ നൽകുന്ന വിവരം. വളർത്തുപൂച്ചയിൽ നിന്നാണ് രോഗം പിടിപ്പെട്ടത്. കഴിഞ്ഞയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് വൈദ്യസഹായം തേടുകയായിരുന്നു.

പുച്ചയുമായി സമ്പർക്കമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികൾ ആരംഭിച്ചു. ഇവർക് ആവശ്യമയ എല്ലാവിധ ചികിത്സകളും ഉറപ്പാക്കിയതായി ഡെഷ്യൂട്ട്സ് കൗണ്ടി മെഡിക്കൽ ഓഫിസർ ഡോ. റിച്ചാർഡ് ഫോസെറ്റ് അറിയിച്ചു. ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചയാൾക്കും വളർത്തുമൃഗത്തിനും ഉടനടി വൈദ്യസഹായം നൽകിയെന്നും ഇത് അപകടസാധ്യത കുറയ്ക്കുമെന്നും വിദഗ്ധർ അറിയിച്ചു. എന്നാൽ, പൂച്ചയ്ക്ക് ജീവൻ നഷ്ടമായെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

വളർത്തുമൃഗത്തിൽ നിന്ന് മനുഷ്യരിലേക്ക് എത്തുന്ന രോഗമാണിത്. യെർസിന പെസ്റ്റിസ് എന്ന ബാക്ടീരിയ വഴിയാണ് ബ്യൂബോണിക് പ്ലേഗ് പടരുന്നത്. രോഗം ബാധിച്ച് എട്ട് ദിവസത്തിന് ശേഷമായിരിക്കും രോഗലക്ഷങ്ങൾ വ്യക്തമാകുക. അതിവേഗം വൈദ്യസഹായം തേടിയില്ലെങ്കിൽ ആരോഗ്യനില മോശമാകുകയും നാല് ദിവസത്തിനുള്ളിൽ മരണം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്.

പടിഞ്ഞാറൽ അമേരിക്കയിൽ ബ്യൂബോണിക് പ്ലേഗ് കേസുകൾ സ്ഥിരീകരിക്കുന്നത് ആദ്യ സംഭവമല്ല. എല്ലാ വർഷവും സമാനമായ കേസ് ഇവിടെ റിപ്പോർട്ട് ചെയ്യാറുണ്ട്. 1995 മുതൽ ഒൻപത് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല. യുഎസിൽ പ്രതിവർഷം ഏഴ് കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യാറുണ്ട്. ഗ്രാമീണ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കേന്ദ്രീകരിച്ചാണ് കൂടുതൽ കേസുകൾ. വടക്കൻ ന്യൂ മെക്സിക്കോ, വടക്കൻ അരിസോണ, തെക്കൻ കൊളറാഡോ, കാലിഫോർണിയ, തെക്കൻ ഒറിഗോൺ, പടിഞ്ഞാറൻ നെവാഡ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

ബ്യൂബോണിക് പ്ലേഗിന്റെ ലക്ഷണങ്ങൾ പനി, തലവേദന, ശരീരവേദന, കടുത്ത ക്ഷീണം, വയറുവേദന എന്നിവയാണ്. ചിലരിൽ ചർമ്മത്തിലും കാൽ വിരലുകൾ, മൂക്ക് എന്നിവടങ്ങളിൽ നിന്ന് രക്തസ്രാവം ഉണ്ടാകാറുണ്ട്. ഈ രോഗം ബാധിച്ച ചള്ളിൻ്റെ കടിയേൽക്കുന്നതോടെയാണ് മൃഗങ്ങളിലേക്ക് പടരുന്നത്. ഗുരുതരമായി കണക്കാക്കുന്നുണ്ടെങ്കിലും ചികിത്സ ലഭിച്ചാൽ ബ്യൂബോണിക് പ്ലേഗ് സാധാരണയായി ഭേദമാകാവുന്നതാണ്. ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് ഇത് ചികിത്സിക്കുന്നത്. ബാക്ടീരിയകൾ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്നത് വഴിയാണ് ഈ രോഗം ബാധിക്കുന്നത്. ഇത് അതിവേഗം രോഗം ബാധിച്ച ആളിൽ നിന്ന് മറ്റുള്ള ആളുകളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്.

പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിലാകെ ബാധിച്ച ബ്യൂബോണിക് പ്ലേഗ് ‘ബ്ലാക്ക് ഡെത്ത്’ എന്ന അപരനാമത്തിലാണ് അറിയപ്പെട്ടത്. 1800കളുടെ മധ്യത്തിൽ ചൈനയിലും രോഗം പൊട്ടിപ്പുറപ്പെട്ടിരുന്നു. അഞ്ച് കോടിയോളം പേരാണ് പതിനാലാം നൂറ്റണ്ടാൽ യൂറോപ്പിലാകെ മരിച്ചത്. വടക്കൻ ചൈനയിലെ ഇന്നർ മംഗോളിയ, വടക്കുകിഴക്കൻ നിംഗ് ഷിയാ മേഖലകളിൽ ബ്യൂബോണിക് പ്ലേഗ് കേസുകൾ സമീപകാലത്ത് റിപ്പോർട്ട് ചെയ്തിരുന്നു. എലി, അണ്ണാൻ, മാർമറ്റ് എന്നീ ജീവികളിൽ നിന്ന് വളർത്തുമൃഗങ്ങളിലേക്കും അതുവഴി മനുഷ്യരിലേക്ക് പ്ലേഗ് എത്തുകയുമാണ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here