Crime
ടി പി വധക്കേസ് പ്രതി കൊടി സുനിയെ ജയിൽ മാറ്റി

ടി പി വധക്കേസ് പ്രതി കൊടി സുനിയെ ജയിൽ മാറ്റി. തവനൂർ സെൻട്രൽ ജയിലിലേക്കാണ് മാറ്റിയത്.കോടതി പരിസരത്തെ പരസ്യ മദ്യപാനം ഉൾപ്പടെ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. പരസ്യ മദ്യപാനത്തിൽ കൊടി സുനിക്കെതിരെ തലശേരി പൊലീസ് കേസെടുത്തിരുന്നു. കൊടി സുനി ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്.
മാഹി ഇരട്ടക്കൊലപാതക കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു കൊടി സുനി പൊലീസുകാർ നോക്കിനിൽക്കെ മദ്യപിച്ചത്. പൊലീസ് കാവലിരിക്കെയുള്ള ഈ മദ്യപാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയിൽ നിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികൾക്ക് മദ്യവുമായി സുഹൃത്തുക്കളെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുക്കാത്തത് വിലയി വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.