KeralaNews

വോട്ട് ചെയ്യാന്‍ അതിരാവിലെ കുടുംബസമേതം ബൂത്തിലെത്തി സുരേഷ് ഗോപിയും കുടുംബവും

തദ്ദേശ തെരഞ്ഞെടുപ്പില്‍ അതിരാവിലെ തന്നെ പോളിങ് ബൂത്തിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും. എല്ലാ തെരഞ്ഞെടുപ്പിലും വളരെ നേരത്തെ തന്നെ വോട്ട് ചെയ്യാനെത്തുന്ന സുരേഷ് ഗോപി വോട്ട് ചെയ്ത ശേഷം പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിക്ക് പോകും. തിരുവനന്തപുരം ശാസ്തമംഗലം ഡിവിഷനിലാണ് സുരേഷ് ഗോപിക്ക് വോട്ട്.

വോട്ടര്‍മാരുടെ ക്യൂവില്‍ മൂന്നാമതാണ് സുരേഷ് ഗോപി. ക്യൂവില്‍ രണ്ടുപേര്‍ മുന്നില്‍ ഉണ്ടല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘ഞങ്ങളുടെ വീട്ടിലെ പ്രഥമസ്ഥാനീയയയാണ് അവര്‍. അമ്മായി അമ്മയാണ്’ സുരേഷ് ഗോപി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം ഉളളതുകൊണ്ടാണോ ഇത്തവണ നേരത്തെയെത്തിയതെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; ‘എല്ലാ തെരഞ്ഞെടുപ്പിലും ഞാന്‍ നേരത്തെ വോട്ട് ചെയ്യാന്‍ എത്താറുണ്ട്. ഒരുനിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രം അതും തൃശൂരില്‍ നിന്നും എത്താന്‍ വൈകിയതുകൊണ്ടാണ് പതിനൊന്നുമണിയായത്.

എല്ലാ തെരഞ്ഞടുപ്പുകളും ഒന്നിച്ചുനടക്കട്ടെ. അതിനുകൂടിയുള്ള ചര്‍ച്ചയാണ് പാര്‍ലമെന്റില്‍ നടക്കുന്നത്. ഇത്തവണ തിരുവന്തപുരം എടുക്കുമോയെന്ന ചോദ്യത്തിന് തിരുവനന്തപുരത്ത് ഇത്തവണ പ്രതീക്ഷമാത്രമല്ല… ബൂത്തില്‍ ആയതുകൊണ്ട് കൂടുതല്‍ പറയാനില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button