സംസ്ഥാനം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക്; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി

0

സംസ്ഥാനം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി രാഷ്ടീയപാര്‍ട്ടികള്‍ കണക്കാക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കും. നവംബര്‍ അവസാന ആഴ്ചയും ഡിസംബര്‍ തുടക്കത്തിലുമായി വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ്. വാര്‍ഡ് വിഭജനം അന്തിമമായതിന് ശേഷം തീയതിയില്‍ ധാരണയാകും.

ഡിസംബര്‍ മൂന്നാമത്തെ ആഴ്ച ഭരണസമിതി നിലവില്‍ വരും. 1510 വാര്‍ഡുകളാണ് അടുത്ത തിരഞ്ഞെടുപ്പില്‍ പുതുതായി ഉണ്ടാവുക. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളാണ് വോട്ടെടുപ്പിലേക്ക് പോകുന്നത്.

തദ്ദേശ സ്ഥാപനങ്ങള്‍ പിടിച്ച് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ആത്മ വിശ്വാസത്തോടെ കടക്കാനുള്ള മുന്നൊരുക്കങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി കഴിഞ്ഞു. ഭരിക്കുന്ന സ്ഥാപങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ യുഡിഎഫും ബിജെപിയും ശ്രമിക്കുമ്പോള്‍ മുന്‍ വര്‍ഷങ്ങളിലെ മേല്‍ക്കോയ്മ നിലനിര്‍ത്തുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here