KeralaNews

ഓണക്കാലത്ത് 92 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ; പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കേരളത്തിലേക്ക് സർവീസുകൾ

ഓണത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്കായി വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യൻ റെയിൽവെ. ജൂലൈ മുതൽ തന്നെ സർവീസ് ആരംഭിച്ച സ്പെഷ്യൽ ട്രെയിനുകളടക്കം 92 സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് ഇതുവരെ പ്രഖ്യാപിച്ചതെന്ന് ദക്ഷിണ റെയിൽവെ വക്താവ് അറിയിച്ചു. ചെന്നൈയിൽ നിന്ന് ആറ് സർവീസുകളും മംഗളൂരുവിലേക്ക് 22 സർവീസുകളും ബെംഗളൂരുവിലേക്ക് 18 സർവീസുകളും വേളാങ്കണ്ണിയിലേക്ക് 10 സർവീസുകളും പാട്‌നയിലേക്ക് 36 സർവീസുകളും ഓണത്തോട് അനുബന്ധിച്ച് നടത്തുന്നുണ്ടെന്നാണ് അറിയിപ്പ്.

ഇതോടൊപ്പം പത്ത് ട്രെയിനുകളിൽ അധിക കോച്ച് ഓണക്കാലത്തെ തിരക്കിൻ്റെ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയെന്നും അവർ വിശദീകരിക്കുന്നു. തിരുവനന്തപുരം – കോഴിക്കോട് – തിരുവനന്തപുരം ജൻശതാബ്ദി എക്‌സ്പ്രസ് (12076/12075) ട്രെയിനിൽ ഒരു ചെയർ കാർ അധികമായി ഉൾപ്പെടുത്തി. തിരുവനന്തപുരം – എറണാകുളം – തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് (16304/16303) ട്രെയിനിൽ ഒരു ജനറൽ സെക്കന്റ് ക്ലാസ് കോച്ച് കൂടി ചേർത്്തു.

തിരുവനന്തപുരം – ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസ് (16342/16341) ട്രെയിനിലും തിരുവനന്തപുരം – മദുരൈ – തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16343/16344) ട്രെയിനിലും ഒരു ജനറൽ സെക്കന്റ് ക്ലാസ് കോച്ച് വീതമാണ് ഉൾപ്പെടുത്തിയത്. മംഗളൂരു – തിരുവനന്തപുരം – മംഗളൂരു മാവേലി എക്‌സ്പ്രസ് (16603/16604) ട്രെയിനിൽ സ്ലീപ്പർ കോച്ചും അധികമുണ്ട്. ഓണകാലത്ത് പരമാവധി യാത്രക്കാർക്ക് സൗകര്യപ്രധമായ യാത്ര ഉറപ്പുവരുത്തുന്നതിനായാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും റെയിൽവെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button