പട്ടിയിറച്ചി വില്‍പ്പന നിരോധിച്ച് ദക്ഷിണ കൊറിയ

0

കൊറിയ : നായ്ക്കളെ ഇനി മുതല്‍ കശാപ്പ് ചെയ്യാന്‍ പാടില്ലെന്ന് ദക്ഷിണ കൊറിയ. പരമ്പരാഗത ആചാരം രാജ്യത്തിന് നാണക്കേടാണെന്നും ഇനി നായ്ക്കളെ പ്രജനനം, കശാപ്പ്, മാംസത്തിനായി വില്‍ക്കല്‍ എന്നിവ നിരോധിക്കുന്നു എന്നും ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റില്‍ പാസാക്കിയ ബില്ലില്‍ പറഞ്ഞു.

ആക്ടിവിസ്റ്റുകള്‍ ‘നിര്‍മ്മാണത്തിലെ ചരിത്രം’ എന്ന് പേരില്‍ അവതരിപ്പിച്ച ബില്ലിലാണ് നടപടി. പുതിയ നിയമപ്രകാരം നായ്ക്കളെ വളര്‍ത്തുന്നതും അവയുടെ മാംസത്തിനായി വില്‍ക്കുന്നതും അറുക്കുന്നതും മൂന്ന് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 30 മില്യണ്‍ വോണ്‍ 18,000 പൗണ്ട് പിഴയോ ലഭിക്കാവുന്ന കുറ്റകരമാണ് .

കൊറിയയില്‍ നൂറ്റാണ്ടുകളായുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളിലൊന്നായിരുന്നു നായ.എന്നാല്‍ കാലക്രമേണെ അവിടെ ഇപ്പോള്‍ നായെ ഭക്ഷിക്കുന്നതിനെക്കാള്‍ നായയെ വളര്‍ത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു.അങ്ങനെ തങ്ങളുടെ വളര്‍ന്നു വന്ന വളര്‍ത്ത് മൃഗ സ്‌നേഹമാണ് പുതിയ തീരുമാനത്തിന് പിന്നില്‍.

LEAVE A REPLY

Please enter your comment!
Please enter your name here