CinemaKerala

ചിലരെല്ലാം ഞാൻ കാരണമാണ് പ്രശസ്തരായിക്കൊണ്ടിരിക്കുന്നത് ; ദിലീപ്

ഞാന്‍ കാരണം ചിലര്‍ പ്രശസ്തരായിക്കൊണ്ടിരിക്കുകയാണെന്നും അതുവഴി അവരുടെ കുടുംബം നന്നായി പോകുന്നുവെന്നും അതില്‍ സന്തോഷമുണ്ടെന്നും ചലച്ചിത്രതാരം ദിലീപ്. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദിലീപ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് ദിലീപ് ഇത്രയും പറഞ്ഞത്. ഇക്കാര്യത്തില്‍ ഒരോ ദിവസവും ഒരോ കഥകളുമായി രംഗത്തു വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാകാം ദിലീപിന്‌റെ പ്രതികരണം.

ദൈവാനുഗ്രഹം കൊണ്ട് ഈ നിമിഷം വരെ എന്റെ മുഖത്തുനോക്കി ഒരാള്‍ മോശമായി സംസാരിച്ചിട്ടില്ല. വിരലില്‍ എണ്ണാവുന്ന കുറച്ച് ആളുകള്‍ അതുമിതും പറയുന്നു. ഞാന്‍ കാരണമാണ് അവര്‍ ഇപ്പോള്‍ ഫേമസ് ആയിക്കൊണ്ടിരിക്കുന്നത്. അതില്‍ എനിക്ക് സന്തോഷമേയുള്ളൂ. കാരണം അവരുടെ കുടുംബം അതുവഴി നന്നായി പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള ഹോട്ട് സബ്ജക്ടാണ് ഇപ്പൊഴും നടിയെ ആക്രമിച്ച കേസ്. ‘പുതിയ വെളിപ്പെടുത്തലുകള്‍’ എന്ന പേരില്‍ കഥകളുമായി എത്തുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തരായിക്കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ ചിലര്‍ സ്വന്തമായി ചാനല്‍ തുടങ്ങുകയും സമ്പന്നരാവുകയും ചെയ്തിട്ടുണ്ട്. ‘പുതിയ വെളിപ്പെടുത്തലുകള്‍’ നടത്തുന്ന ചിലരെ ചില ചാനലുകളും മറ്റും വന്‍ തുക നല്‍കി സ്വന്തമാക്കിയിട്ടുമുണ്ട്.

സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നുവെന്ന പേരില്‍ ദിലീപിനെതിരെ രംഗത്തുവന്ന ചില അഭിഭാഷകരും പ്രശസ്തരായി. ഇത്തരത്തില്‍ ദിലീപിനെതിരെ പ്രവര്‍ത്തിച്ചതുവഴി പ്രശസ്തരാവുകയും സമ്പന്നരാവുകയും ചെയ്തവരെയാകാം നടന്‍ പരാമര്‍ശിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button