News

ശബരിമല സ്വർണ്ണക്കൊള്ള ; സ്വർണം പൂശലിൽ വിജിലൻസ് അന്വേഷണത്തിന് ശിപാർശ

തിരുവനന്തപുരം: പി.എസ് പ്രശാന്തിൻ്റെ കാലത്തെ ശബരിമലയിലെ സ്വർണം പൂശലിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് വിജിലൻസ് അന്വേഷണം ശുപാർശ ചെയ്തിരിക്കുന്നത്. അതേസമയം സ്വർണ നഷ്‌ടം വന്നിട്ടില്ലെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. നടപടിക്രമങ്ങളിലാണ് വീഴ്ച സംഭവിച്ചതെന്നും അതിനാലാണ് വിജിലൻസ് അന്വേഷിക്കേണ്ടതെന്നുമാണ് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. ജംഷഡ്‌പൂരിലെ ലാബിൽ നടക്കുന്ന പരിശോധനയിലെ ഫലം വന്ന ശേഷം ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനം എടുക്കും. സ്വർണനഷ്ടം വന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button