News

സ്കോൾ കേരള- ‘ഉല്ലാസം’ വേനലവധി ക്യാമ്പ് ; പട്ടം ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ആജീവനാന്ത പഠന സ്‌ഥാപനമായ സ്കോൾ -കേരള കൗമാരക്കാർക്കായി സംഘടിപ്പിച്ച ‘ഉല്ലാസം’ വേനലവധി ക്യാമ്പ് പട്ടം ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വി. കെ. പ്രശാന്ത് എം. എൽ. എ. അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ. ലൈലാസ്, ഡോ. പി. പ്രമോദ്, ഹെഡ്മിസ്ട്രസ് ഇൻചാർജ് ലിൻഡ മാത്യൂസ്, എം. എസ്. അജിത് കുമാർ എന്നിവർ സംസാരിച്ചു. സ്കോൾ -കേരള എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിനേഷ് കുമാർ എരമം സ്വാഗതവും അഞ്ജന എം. എസ്. നന്ദിയും പറഞ്ഞു. തുടർന്ന് ഡോ. ജിനേഷ്കുമാർ എരമം നയിച്ച സർഗ്ഗാത്മ നാടക പരിശീലനം നടന്നു.

നാലു ദിവസത്തെ ക്യാമ്പ് വ്യാഴാഴ്ച സമാപിക്കും. സമാപന സമ്മേളനത്തിൽ കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയാകും. ഡെപ്യൂട്ടി മേയർ പി. കെ. രാജു സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. സർഗാത്മകത വളർത്തുന്നതിനും ലഹരിയെയും സൈബർ കുറ്റകൃത്യങ്ങളെയും ചെറുക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന ക്യാമ്പിൽ സർഗാത്മക നാടക പരിശീലനം, സർഗാത്മക നിർമ്മാണകല, നാടൻകളികൾ എന്നിവയും ലഹരി ബോധവൽക്കരണം, സൈബർ സുരക്ഷ എന്നിവയിൽ ക്ലാസുകളും ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്. പ്രമോദ് അടുത്തില, ഡോ. പ്രണവ്, ആനന്ദ് വി.എസ്., ബിജു നിടുവാലൂർ, ശിഹാബ് എ എന്നിവർ ഏപ്രിൽ 10 വരെ നടക്കുന്ന ക്യാമ്പിൽ കുട്ടികളുമായി സംവദിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button