തിരുവനന്തപുരം: സംസ്ഥാനത്ത് ചന്ദനമരം മോഷണം വർദ്ധിക്കുന്നതായി കണക്കുകൾ. 2016 മുതൽ 2023 ആഗസ്ത് 10 വരെ സംസ്ഥാനത്ത് 1741 ചന്ദനമരങ്ങൾ മോഷണം പോയത്. ഒരു ചന്ദനമരക്കുറ്റിയും മോഷണം പോയി.
ചന്ദനമരങ്ങൾ നഷ്ടപ്പെട്ടതുവഴി 62, 56, 478 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പ്രതികളെ പിടിച്ചത് 389 കേസുകളിൽ മാത്രം. ചന്ദനതടികൾ പിടിച്ചെടുത്തത് 425 കേസുകളിൽ മാത്രം.

അൻവർ സാദത്ത് എം എൽ എ യുടെ ചോദ്യത്തിന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് പിണറായി കാലത്ത് മോഷണം പോയ ചന്ദനമരങ്ങളുടെ കണക്കിന്റെ വിശദാംശങ്ങൾ പുറത്ത് വന്നത്.
- കുവൈറ്റ് എണ്ണക്കപ്പലിന് നേരെ ഇറാന് ഡ്രോണ്‍ ആക്രമണം; ജീവനക്കാർ സുരക്ഷിതർ
- സപ്ലൈകോ ഈസ്റ്റര്‍- വിഷു ഫെയറുകള്‍ നാളെ തുടങ്ങും
- ‘പത്തുവർഷത്തെ നേട്ടങ്ങൾ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്’; സംവാദത്തിന് നേരിട്ടില്ലെന്ന സൂചന നല്കി മുഖ്യമന്ത്രി
- രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്
- സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്








