തിരുവനന്തപുരം സജി കൊലക്കേസ്; ഒന്നാം പ്രതി പ്രഭാകരന് ഏഴ് വർഷം കഠിന തടവ്, 16 പ്രതികളെ കോടതി വെറുതെ വിട്ടു

0

തിരുവനന്തപുരം സജി കൊലക്കേസിലെ ഒന്നാം പ്രതി പ്രഭാകരന് കുറ്റകരമല്ലാത്ത നരഹത്യയ്ക്ക് കോടതി ഏഴ് വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലങ്കിൽ ആറ് മാസം കഠിന തടവ് അനുഭവിക്കണം. കേസിലെ 16 പ്രതികളെ കോടതി നിരുപാധികം വിട്ടയച്ചു. തിരുവനന്തപുരം സ്പെഷ്യൽ ജില്ലാ ജഡ്ജി കെ. വിഷ്ണുവാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. പ്രതികൾക്കു വേണ്ടി പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ക്ളാരൻസ് മിരാൻ്റയാണ് കേടാതിയിൽ എത്തിയത്.

മരണപ്പെട്ട 18 വയസ്സുള്ള സജിയുടെ മാതാപിതാക്കൾക്ക് രണ്ട് ലക്ഷം പിഴയും കൂടാതെ മതിയായ നഷ്ടപരിഹാരവും നൽകാൻ ഡിസ്ടീക്റ്റ് ലീഗൽ സർവ്വീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ വർക്കല സി. ഐ ബി. വിനോദ് ഒരു കോളനിയെ നവീകരിക്കാൻ പരമാവധി ശ്രമം നടത്തിയതായി പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here