News

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി പുറത്തെത്തുമോ ? കട്ടിളപാളി കേസ്, വിധി നാളെ

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്. കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചേക്കും. കട്ടിളപാളി കേസിലെ ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയിൽ ഇന്ന് വാദം പൂർത്തിയായി. വിധി നാളെ പറയും. ദ്വാരപാലകപാളി കേസിൽ നേരത്തെ ജാമ്യം നേടിയ പോറ്റി, കട്ടിളപാളി കേസിലും 90 ദിവസത്തെ ജയിൽ വാസത്തിന് പിന്നാലെയാണ് സ്വാഭാവിക ജാമ്യത്തിന് കോടതിയെ സമീപിച്ചത്. ഇതോടെ മുാരിബാബു, ശ്രീകുമാർ, സുധീഷ് എന്നിവർക്ക് പിന്നാലെയാണ് പോറ്റിയും പുറത്തേക്ക് വരുന്നത്. തെളിവുകൾ ശേഖരിക്കുന്നതിലെ കാലതാമസം കാരണം കുറ്റപത്രം വൈകുന്നത് എസ്ഐടിയുടെ വീഴ്ചയാണെന്നാണ് പ്രതിപക്ഷ വിമർശനം.

തുടക്കത്തിലുള്ള വേഗത അന്വേഷണത്തിൽ ഇപ്പോഴില്ലെന്ന പ്രതിപക്ഷ വിമർശനം അടക്കം ഉയരുന്നതിനിടെയാണ് ഒന്നാം പ്രതി പോറ്റിയും പുറത്തിറങ്ങാൻ ഒരുങ്ങുന്നത് ദ്വാരപാലകപാളി കേസിൽ നേരത്തെ ജാമ്യം നേടിയ പോറ്റി കട്ടിളപാളി കേസിലും 90 ദിവസത്തെ ജയിൽ വാസത്തിന് പിന്നാലെയാണ് സ്വാഭാവിക ജാമ്യത്തിന് കോടതിയെ സമീപിച്ചത്. കുറ്റപത്രം തയ്യാറാകാത്ത സാഹചര്യത്തിൽ ഉടൻ ജാമ്യം കിട്ടും. ഇതോടെ മുരാരി ബാബു, ശ്രീകുമാർ, സുധീഷ് എന്നിവർക്ക് പിന്നാലെ പോറ്റിയും പുറത്തേേക്ക് വരികയാണ്. കോടതി മേൽനോട്ടത്തിലാണ് അന്വേഷണമെങ്കിലും തെളിവുകൾ ശേഖരിക്കുന്നതിലെ കാലതാമസമടക്കം കുറ്റപത്രം വൈകിപ്പിക്കുകയാണെന്നാണ് സൂചന. പാളികൾ മാറിയില്ലെന്ന് വി.എസ്.എസ് സിയിലെ പരിശോധനയിൽ വ്യക്തമായതോടെ ഇനി എത്ര സ്വ‍ർണം പോയെന്ന് മാത്രമാണ് തെളിയിക്കാനുള്ളത്. നിലവിൽ പ്രതികൾ നൽകിയതും ദേവസ്വം ബോ‍‍ഡ് നൽകിയതുമായ വിവരങ്ങൾ മാത്രമാണ് എസ്.ഐടിയക്കുള്ളത്. ഇക്കാര്യത്തിൽ ശാസ്ത്രീയ തെളിവുകൾ ഇല്ലെങ്കിൽ വിചാരണയെ ബാധിക്കും.

മുൻ തിരുവാഭരണ കമ്മീഷണർ കെ എസ് ബൈൈജു അടക്കമുള്ള മറ്റ് പ്രതികളും സ്വാഭാവിക ജാമ്യത്തിനായി കോടതിയിലെത്തിയിട്ടുണ്ട്. സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുന്ന പോറ്റിയെ പൂട്ടാൻ ഇഡി തയ്യാറെടുക്കുന്നു. ജാമ്യം ലഭിച്ചാൽ ഉടൻ ചോദ്യം ചെയ്യലിനായി സമൻസ് നൽകും. കേസിലെ മറ്റൊരു പ്രതി മുരാരി ബാബുവിനെ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്ത് നോട്ടീസ് നൽകി വിട്ടയിച്ചിരുന്നു. 2019 മുതലുള്ള മുരാരിയുടെ സാമ്പത്തിക ഇടപാടുകളിലാണ് പരിസോധന. എന്നാൽ തിനക്ക് പോറ്റിയുടമായി യാതൊരു സാമ്പത്തിക ഇടപാടും ഇല്ലെന്നാണ് മുരാരിയുടെ മൊഴി. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കാൻ രേഖകൾ പരിശോധിച്ച ശേഷം ഇഡി മുരാരിയെ വീണ്ടും വിളിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button