News

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റക്കാര്‍ക്ക് അയ്യപ്പശാപം വന്നുചേരുമെന്ന് രമേശ് ചെന്നിത്തല

രക്തസാക്ഷികളുടെ പേരില്‍ ഫണ്ട് പിരിച്ച് തട്ടിയവര്‍ക്കും ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കും അയ്യപ്പശാപം വന്നുചേരുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയില്‍ പങ്കെടുത്ത ഒരാളും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും, എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ജനത ഇത്തരം ആളുകളെ പുറത്താക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

രക്തസാക്ഷി ഫണ്ട് മോഷ്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കുഞ്ഞികൃഷ്ണനെ പുറത്താക്കിയ സംഭവത്തെ പരാമര്‍ശിച്ച ചെന്നിത്തല, അയ്യപ്പന്റെ സ്വര്‍ണം അടിച്ചുമാറ്റിയവരെ എന്തുകൊണ്ട് പുറത്താക്കുന്നില്ലെന്ന് ചോദിച്ചു. രക്തസാക്ഷികളുടെ പേരില്‍ ഫണ്ട് പിരിച്ച് മുക്കിയവര്‍ ഇന്നും മാന്യന്മാരായി സമൂഹത്തില്‍ നടക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇവരൊക്കെ അനുഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂവെന്നും, അയ്യപ്പനോട് കളിച്ചാല്‍ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. സാക്ഷാല്‍ കലിയുഗവരദനായ അയ്യപ്പനോട് ഇത്തരം കളികള്‍ വേണ്ടെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button