രഹന ഫാത്തിമയും, ബിന്ദു അമ്മിണിയും മല ചവിട്ടാനെത്തിയത് പൊറൊട്ടയും ബീഫും വാങ്ങി; നിലപാട് ആവര്‍ത്തിച്ച് എന്‍കെ പ്രേമചന്ദ്രന്‍

കൊല്ലം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. രഹന ഫാത്തിമയും, ബിന്ദു അമ്മിണിയും മല ചവിട്ടാനെത്തിയത് പൊറൊട്ടയും ബീഫും വാങ്ങി തന്നെയാണെന്ന് ആധികാരികമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രസ്താവന നേരത്തെ തന്നെ പാര്‍ട്ടി സെക്രട്ടറി ഷിബു ബേബി ജോണും ഉന്നയിച്ചിരുന്നു.
വി ഡി സതീശനും ഷിബു ബേബി ജോണും പറഞ്ഞില്‍ പ്രശ്‌നമില്ല. പന്തളത്ത് താന്‍ പ്രസംഗിച്ചപ്പോള്‍ വര്‍ഗീയതയായി. സിപിഐഎമ്മിനെ പ്രസ്താവന വേദനിപ്പിച്ചതില്‍ സന്തോഷമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
സിപിഐഎം സൈബര്‍ ഹാന്റിലുകള്‍ വേട്ടയാടാന്‍ ശ്രമിച്ചാല്‍ പ്രസ്താവനയില്‍ നിന്ന് പിന്മാറില്ല.
വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് സിപിഐഎമ്മാണ്. വീണ്ടും തന്നെ സംഘിയാക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.




