Kerala
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ജ്യോതിലാല്‍ ധനവകുപ്പിലേക്ക്

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളില്‍ മാറ്റി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. കെ.ആര്‍ ജ്യോതിലാലിന് പൊതുഭരണ വകുപ്പില്‍ നിന്ന് ധനവകുപ്പിലേക്കാണ് മാറ്റിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് വനം വകുപ്പ് അധിക ചുമതല നല്‍കി. പുനീത് കുമാരിനെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് മാറ്റി.
കേശവേന്ദ്രകുമാര്‍ ധനവകുപ്പ് സെക്രട്ടറിയാകും. മിര്‍ മുഹമ്മദ് അലിയാണ് കെഎസ്ഇബിയുടെ പുതിയ ചെയര്‍മാന്‍. ബിജു പ്രഭാകര്‍ വിരമിച്ചതിനെ തുടര്‍ന്നാണ് മിര്‍ മുഹമ്മദ് അലിയെ ചെയര്‍മാനാക്കിയത്. ഡോ.എസ് ചിത്രയ്ക്ക് ധനവകുപ്പില്‍ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ് മാറ്റം. ഒപ്പം അദീല അബ്ദുള്ളയെ വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്.
പൂര ലഹരിയില്‍ അലിഞ്ഞ് തൃശൂര്‍; കാഴ്ചയില്‍ മതിമറന്ന് കാണികള്‍