News

നവകേരള സര്‍വേയുടെ യഥാര്‍ഥ ലക്ഷ്യം വ തുടര്‍ഭരണം; പിണറായി വിജയന്റെ ശബ്ദരേഖ പുറത്ത്

നവകേരള സര്‍വേയുടെ യഥാര്‍ഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പാക്കലാണെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദരേഖ പുറത്ത്. സര്‍വേയുടെ ജില്ലാതല നിര്‍വഹണസമിതി അംഗങ്ങള്‍ക്കായി തിരുവനന്തപുരത്ത് ഒക്ടോബര്‍ 22ന് സംഘടിപ്പിച്ച ശില്‍പശാലയുടെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ ഈ തുറന്നു പറച്ചില്‍.

എന്തുകൊണ്ട് തുടര്‍ഭരണം വേണമെന്ന് സര്‍വേയുമായി എത്തുന്നവര്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നവകേരള സര്‍വേയുടെ യഥാര്‍ഥ ലക്ഷ്യം വിവരിക്കുന്ന മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത് വന്നത്.

അതേസമയം, നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. എജിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. സര്‍ക്കാരുകളുടെയും പത്തുവര്‍ഷത്തെ ഭരണത്തെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാന്‍ വേണ്ടിയാണ് നവ കേരള സര്‍വ്വേ നടത്താന്‍ തീരുമാനിച്ചത്.

പാര്‍ട്ടി മിഷനറി ആകെ ചലിപ്പിച്ച് ഇത് വേഗത്തില്‍ പൂര്‍ത്തീകരിക്കാം എന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. 20 കോടിയോളം രൂപയാണ് ചെലവായി കണക്കാക്കിയത്. എന്നാല്‍ ഇത്രയും പണം ചെലവാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതി നവ കേരള സര്‍വേ റദ്ദ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button