Blog

ചിറയിൻകീഴിലെ ഉപതിരഞ്ഞെടുപ്പ് തോൽവികൾ തന്റെ തലയിൽ വച്ചു, താൻ മണ്ഡലത്തിൽ സജീവമല്ല എന്ന് പറഞ്ഞു പരത്തി, കോൺഗ്രസിന് കീറാമുട്ടിയായി രമ്യ ഹരിദാസിന്റെ പ്രശ്നം

ചിറയിൻകീഴിലെ ഉപതിരഞ്ഞെടുപ്പ് തോൽവികൾ തന്റെ തലയിൽ വച്ചു, താൻ മണ്ഡലത്തിൽ സജീവമല്ല എന്ന് പറഞ്ഞു പരത്തി, കോൺഗ്രസിന് കീറാമുട്ടിയായി രമ്യ ഹരിദാസിന്റെ പ്രശ്നം തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസ് പ്രാദേശിക പാർട്ടി പ്രവർത്തകരും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ പരാതികൾ താൻ കെപിസിസി പ്രസിഡണ്ടിനെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട് എന്ന എംഎൽഎയുടെ നിലപാടിനെതിരെ കെപിസിസി നിയോഗിച്ച സമിതിയിൽ വിമർശനം. ചെറിയ പ്രശ്നങ്ങൾ വലുതാക്കി കാണിക്കാൻ ശ്രമിച്ചതും ചിറയിൻകീഴിലെ രണ്ട് ഉപതിരഞ്ഞെടുപ്പ് തോൽവികൾ താൻ കാരണമാണ് ഉണ്ടായതെന്നുള്ള മാധ്യമ വാർത്തകൾ തള്ളിക്കളഞ്ഞും രമ്യ ഹരിദാസ് എംഎൽഎ കെപിസിസി പ്രസിഡന്റിനെ കണ്ടു പരിഭവം അറിയിച്ചതായാണ് സൂചന. ചിറയിൻകീഴ് മത്സരിക്കാൻ എത്തിയത് മുതൽ താനൊരു ചിറയിൻകീഴ് കാരിയായി മാറിയെന്നാണ് രമ്യഹരിദാസിന്റെ വാദം. എന്നാൽ തുടക്കം മുതൽ ചിലർ തന്റെ സ്ഥാനാർത്ഥത്തെ എതിർത്ത് രംഗത്ത് എത്തിയതായും മണ്ഡലം രൂപീകരിച്ചത് മുതൽ അവിടെ വിജയിച്ചു വന്ന പാർട്ടിയെ തോൽപ്പിച്ച് മണ്ഡലം പിടിച്ചെടുത്തത് സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർ തന്നോട് കാണിക്കുന്ന സ്നേഹം കൊണ്ടാണെന്നും രമ്യ ഹരിദാസ് കെപിസിസി പ്രസിഡന്റിന് മുന്നിൽ മനസ്സ് തുറന്നു. ചില വ്യക്തികൾ തന്നെ കരിവാരിത്തേക്കാൻ നടത്തുന്ന ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്നുമാണ് രമ്യയുടെ വാദം. ഇപ്പോഴും കോൺഗ്രസിന് കീറാമുട്ടിയായി ചിറയിൻകീഴ് എംഎൽഎയുമായുള്ള തർക്കം തുടരുകയാണ്. എന്നാൽ പ്രശ്നം പരിഹരിക്കാൻ എത്തിയ കെപിസിസി ഉപസമിതിക്ക് മുന്നിൽ രമ്യ ഹാജരായില്ലെന്ന പരാതിയാണ് ഇവർ വ്യാപകമായി ഉയർത്തുന്നത്. വ്യക്തിപരമായ കാരണം പറഞ്ഞാണ് രമ്യ വിട്ടുനിൽക്കുന്നത്. പറയാനുള്ളത് കെപിസിസി പ്രസിഡണ്ടിനെ അറിയിച്ചുവെന്നാണ് രമ്യയുടെ വിശദീകരണം. എം എം ഹസൻ അധ്യക്ഷനായ സമിതിയുടെ നിർദ്ദേശപ്രകാരമാണ് പ്രശ്നം പരിഹരിക്കാൻ ഉപസമിതി എത്തിയത്. നെയ്യാറ്റിൻകര സനലാണ് കൺവീനർ. കെ എസ് ശബരീനാഥൻ, പാലോഡ് രവി, എം വിൻസന്റ് എംഎൽഎ തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ. ഇവർക്ക് മുന്നിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹാജരാകാതെ രമ്യ ഹരിദാസ് വിട്ടുനിൽക്കുകയാണ് എന്നാണ് പ്രധാന ആരോപണം. അതേസമയം ചിറയിൻകീഴിലെ രണ്ട് ബ്ലോക്ക് പ്രസിഡന്റുമാർ സമിതിക്ക് മുന്നിൽ ഹാജരായി കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എംഎൽഎയുമായി പ്രശ്നമുണ്ടായ ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലവുമായി സമിതി ചർച്ച നടത്തിയിരുന്നു. സമിതി രമ്യയെ വിളിച്ചിട്ടും ഹാജരാകാത്തത് കടുത്ത നടപടിക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു. ഹാജരാകാത്തതോടെ ചർച്ച വഴിമുട്ടി എന്നാണ് സമിതിയുടെ കണ്ടെത്തൽ. അതേസമയം രമ്യ നൽകിയ കേസ് ഇപ്പോഴും പിൻവലിക്കാത്തതും ചർച്ചയിലാണ്. ഇതോടെ പ്രവർത്തനം അവസാനിപ്പിച്ച് സമിതി കെപിസിസിക്ക് റിപ്പോർട്ട് നൽകാനാണ് തീരുമാനമെന്നാണ് സൂചന. രമ്യാ ഹരിദാസ് പാർട്ടിക്ക് പാർട്ടിക്ക് വിധേയമാകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കിഴിവിലം, കൂന്തള്ളൂർ മണ്ഡലം കമ്മിറ്റികൾ കഴിഞ്ഞദിവസം ഐക്യകണ്ഠേന പ്രമേയം പാസാക്കിയത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. രമ്യയുമായുള്ള കയ്യങ്കാളി പാർട്ടിക്ക് അപമതിപ്പുണ്ടാക്കി എന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതുകാരണമാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ തോറ്റതെന്നും വിലയിരുത്തൽ ഉണ്ടായിട്ടുണ്ട്. അതിനിടെ കഴിഞ്ഞദിവസം രമ്യയുടെ 3 പേഴ്സണൽ സ്റ്റാഫുകളിൽ രണ്ടുപേർ രാജി വെച്ചിരുന്നു. യുമായുള്ള ഭിന്നതയാണ് രാജിക്ക് കാരണമെന്നും ആക്ഷേപമുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button