
ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തു.
തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യ അപേക്ഷ നൽകിയത്. അതേസമയം രാഹുലിനു വേണ്ടി മുൻകൂർ ജാമ്യ അപേക്ഷ നൽകിയത് ആർഎസ്എസ് അഭിഭാഷകനായ ശേഖർ ജി തമ്പിയാണ്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുമായി എഫ്ഐആറിന്റെ പകർപ്പ് പുറത്തുവന്നിരുന്നു. അതിജീവിത അനുഭവിച്ച ക്രൂര പീഡനങ്ങൾ തീയതികൾ സഹിതമാണ് എഫ്ഐആറിൽ പറയുന്നത്. ഗർഭിണിയായിരിക്കെയും രാഹുൽ അതിജീവിതയെ പല തവണ പീഡിപ്പിച്ചുവെന്ന് ഗുരുതര കണ്ടെത്തൽ. നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും പാലക്കാട് ഉൾപ്പടെ മൂന്നു സ്ഥലത്തു വെച്ച് പീഡിപ്പിച്ചുവെന്നും വലിയമല പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആറിൽ പറയുന്നുണ്ട്.




