KeralaNews

കുമ്പളയിൽ ദേശീയപാത ടോൾ പിരിവിനെതിരെ പ്രതിഷേധം; സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

കാസർകോഡ് കുമ്പളയിൽ ദേശീയപാതയിൽ ടോൾ പിരിവ് ആരംഭിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രദേശത്ത് ശക്തമായ പ്രതിഷേധ പരിപാടികൾ അരങ്ങേറിയത്.

ടോൾ പ്ലാസ പ്രവർത്തനസജ്ജമായതോടെ പ്രദേശവാസികളെയും യാത്രക്കാരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് സമരസമിതി പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള ടോൾ പിരിവ് അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ.

പ്രതിഷേധം ശക്തമായതിനെത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. തുടർന്ന് പോലീസ് ഇടപെടുകയും പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. സമരക്കാരെ നീക്കം ചെയ്തതിന് പിന്നാലെ കുമ്പളയിൽ ടോൾ പിരിവ് ഔദ്യോഗികമായി ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button