Blog

കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നത് ഭീരുക്കൾ; എൽഡിഎഫിനും എൻഡിഎയ്ക്കും എതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

വയനാട്: ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി എംപി. ഇരു സർക്കാരുകളുടേയും പിന്തുണ ലഭിക്കുന്നില്ലെന്നാണ് പ്രിയങ്ക പറയുന്നത്. പ്രശ്നങൾ പരിഹരിക്കാൻ കൂട്ടായ പ്രവർത്തനം വേണം. പിന്തുണ ലഭിക്കുന്നില്ല. 10 വർഷമായി ജനങ്ങളെ കുറിച്ച് ചിന്തയില്ലാത്ത സർക്കാരാണ് ഭരിച്ചത്. കേരളം കടത്തിൽ മുങ്ങി. വന്യജീവി ആക്രമണം വലിയ പ്രശ്നമായി നിലനിൽക്കുന്നു എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കൂടാതെ, വന്യജീവി പ്രശ്‌നം പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തി വേണം, എന്നാല്‍ വന നിയമം കൃത്യമായി നടപ്പിലാക്കുന്നില്ല എന്നും പ്രിയങ്ക ആരോപിച്ചു.

അതുപോലെ, കേന്ദ്രം ന്യൂനപക്ഷങ്ങളെ തകർക്കുന്നെന്നും ക്രിസ്ത്യൻ എൻജിഒകളെ എഫ്സിആ‌ർഎ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന് പറഞ്ഞ പ്രിയങ്ക പ്രചാരണത്തിന്‍റെ അവസാന ലാപ്പിൽ എൽഡിഎഫിനും എൻഡിഎയ്ക്കും എതിരെ ആഞ്ഞടിച്ചു. തൊഴിലില്ലായ്മ കൊണ്ട് യുവാക്കൾ നാട് വീടുന്നെന്നും കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നത് ഭീരുക്കളാണ്. ആർജവമുള്ള സർക്കാരാണ് കേരളം ഭരിക്കേണ്ടത്. 10 വർഷം കൊണ്ട് എല്ലായിടത്തും അഴിമതി പടർന്നു എന്നും പ്രിയങ്ക പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button