വഖഫ് നിയമഭേദഗതി ബില്‍ പാസായത് നിര്‍ണായക നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക സാമ്പത്തികനീതി, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിന് വഖഫ് ബില്‍ നിര്‍ണായകമെന്നും അദ്ദേഹം പറഞ്ഞു. ഏറെ കാലമായി പിന്നാക്കം നില്‍ക്കുന്ന, വരെ ബില്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വളരെ കാലമായി പിന്നോക്കം നില്‍ക്കുന്ന, ശബ്ദവും അവസരവും നിഷേധിക്കപ്പെട്ടവരെ ബില്ല് സഹായിക്കുമെന്ന് അദേഹം പറഞ്ഞു.
പാര്‍ലമെന്ററി കമ്മിറ്റി ചര്‍ച്ചകളില്‍ പങ്കെടുത്ത് നിയമനിര്‍മ്മാണം ശക്തിപ്പെടുത്തുന്നതിന് സംഭാവനകള്‍ നല്‍കിയ എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. പാര്‍ലമെന്ററി കമ്മിറ്റിക്ക് വിലപ്പെട്ട അഭിപ്രായങ്ങള്‍ നല്‍കിയവര്‍ക്കും നന്ദി അറിയിച്ചു. വഖഫ് നിയമഭേദഗതി ബില്‍ സുതാര്യത വര്‍ദ്ധിപ്പിക്കുകയും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പതിറ്റാണ്ടുകളായി വഖഫ് സമ്പ്രദായം സുതാര്യതയുടെയും ഉത്തരവാദിത്വത്തിന്റെയും അഭാവത്തില്‍ ആയിരുന്നു. മുസ്ലിം സ്ത്രീകള്‍ളുടെയും ദരിദ്രരായ മുസ്ലിങ്ങളുടെയും താല്പര്യങ്ങള്‍ക്ക് അത് ദോഷം ചെയ്തു. ഓരോ പൗരന്റെയും അന്തസിന് മുന്‍ഗണന നല്‍കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇങ്ങനെയാണ് നമ്മള്‍ കൂടുതല്‍ ശക്തമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതെന്ന് അദേ?ഹം എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.
14 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് രാജ്യസഭയിലും ബില്ല് പാസായത്. വോട്ടെടുപ്പില്‍ 128 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തു. ലോക്‌സഭയ്ക്ക് പുറമെ രാജ്യസഭയും ബില്‍ പാസാക്കിയതോടെ ബില്‍ രാഷ്ട്രപതിയുടെ അം?ഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബില്‍ നിയമമാകും. ഇത്രയേറെ വിശദമായ ചര്‍ച്ചകള്‍ നടന്ന മറ്റൊരു ബില്ലുമില്ലെന്ന് ബില്‍ അവതരിപ്പിച്ച് ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.