National
സിപിഎം ജനറൽ സെക്രട്ടറി: പ്രകാശ് കാരാട്ടിന് ഇടക്കാല ചുമതല

സിപിഎം ജനറൽ സെക്രട്ടറിയായി പ്രകാശ് കാരാട്ടിന് ഇടക്കാല ചുമതല. പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോഓഡിനേറ്ററായി പ്രകാശ് കാരാട്ട് പ്രവർത്തിക്കും.
സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്നാണ് ചുമതല. ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് തീരുമാനം. മധുരയിൽ ചേരുന്ന 24ാം പാർട്ടി കോൺഗ്രസ് വരെയാണ് ചുമതല.