Crime
ലഹരി പരിശോധനക്കെത്തിയ പൊലീസിനെ മർദിച്ചു; പി കെ ഫിറോസിന്റെ സഹോദരൻ പിടിയിൽ

കോഴിക്കോട്: ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ പൊലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ. പതിമംഗലം സ്വദേശി പി കെ ബുജൈറിനെയാണ് കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്തിന് പരിക്കേറ്റു.
യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരനാണ് പിടിയിലായ ബുജൈർ. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ബുജൈര്‍ പൊലീസിനെ ആക്രമിച്ചത്. ബുജൈറിൽ നിന്ന് ലഹരി മരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.