Kerala

പെൺകുട്ടിയെ മർദിച്ചതായി സംശയം ; കൊല്ലം പുത്തൂരിൽ പോക്സോ കേസിൽ അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിക്കെതിരെ കൂടുതൽ പരാതി

കൊല്ലം: കൊല്ലം പുത്തൂരിൽ പോക്സോ കേസിൽ അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബു പെൺകുട്ടിയെ മർദിച്ചോ എന്നും അന്വേഷിക്കും. ജ്യോതിഷാലയത്തിൽ മുറിയിലെ ചുവരിൽ ചോരപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം സാമ്പിൾ ശേഖരിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയ 16 കാരിയെ ജോത്സ്യൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.പ്രതിക്കെതിരെ പോക്സോ ചുമത്തിയിരുന്നു. ഒളിൽ കഴിഞ്ഞ പ്രതിയെ ഇന്നലെയാണ് ഭരണിക്കാവിലെ ലോഡ്ജിൽ നിന്ന് പുത്തൂർ പൊലീസ് പിടികൂടിയത്.

ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബു സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. ജ്യോത്സ്യമാണ് ജോലിയെങ്കിലും സമൂഹ മാധ്യമങ്ങളിൽ റീൽസുകൾ ഇട്ടാണ് മുരാരി തന്ത്രി പ്രചാരം നേടിയത്. രാജൻ ബാബു എന്നാണ് യഥാർത്ഥ പേര്. പാട്ടും ഡാൻസുമാണ് പ്രിയം.കൊല്ലം വെണ്ടാറിലെ പ്രതിയുടെ ജ്യോതിഷാലയത്തിൽ വെച്ച് ലൈംഗികാതിക്രമ ശ്രമം നടന്നതെന്നാണ് പരാതി. ഒളിവിൽ പോയ പ്രതിയെ ഭരണിക്കാവിലെ ലോഡ്ജിൽ നിന്നാണ് പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വെണ്ടാറിലെ മുരാരി ജ്യോതിഷാലയത്തിൽ ജില്ലയ്ക്ക് പുറത്ത് നിന്നടക്കം നിരധിയാളുകൾ വന്നുപോയിരുന്നു. ഇന്നലെയാണ് ബാധയൊഴിപ്പിക്കലിനായി 16 കാരിയും അമ്മയും ഇവിടെ എത്തിയത്.

അമ്മയെ പുറത്തിരുത്തി കുട്ടിയെ അകത്തേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്നാണ് പരാതി. സംഭവ ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതി ഒളിവിൽ പോയി. രാത്രി മുഴുവൻ തെരഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പുത്തൂർ സിഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി ഭരണക്കാവിലെ ലോഡ്ജിൽ ഉണ്ടെന്ന് മനസിലാക്കി. രഹസ്യ നീക്കത്തിലൂടെ പ്രതിയെ ലോഡ്ജിൽ നിന്ന് പിടികൂടി. ആഡംബര ജീവിതം നയിക്കുന്നയാളായിരുന്നു മുരാരി തന്ത്രി. ഓട്ടോ തൊഴിലാളിയായിരുന്ന രാജൻ ബാബു മുരാരി തന്ത്രിയെന്ന സമ്പന്നനായ ജ്യോത്സ്യനായി വളർന്നത് ദുരൂഹമെന്നാണ് നാട്ടുകാർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button