KeralaNews

മലപ്പുറം റെക്കോര്‍ഡ് ഭൂരിപക്ഷം സ്വന്തമാക്കി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം എന്ന നേട്ടം സ്വന്തമാക്കി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മലപ്പുറം മണ്ഡലത്തില്‍ 85,327 വോട്ടിന്റെ റെക്കോര്‍ഡ് വിജയമാണ് കുഞ്ഞാലിക്കുട്ടി സ്വന്തം പേരിലെഴുതിയത്. എന്‍സിപിയുടെ കെടി മുജീബ് റഹ്മാനും ബിജെപിയുടെ അശ്വതി ഗുപ്തകുമാറുമായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ എതിരാളികള്‍.

നേരത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായ കെകെ ശൈലജയാണ്. മന്നൂരില്‍ 60,963 വോട്ടിനാണ് ശൈലജ ജയിച്ചു കയറിയത്. ഇത്തവണ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തില്‍ പിടിച്ചത് 130666 വോട്ടാണ്. തൊട്ടടുത്ത എതിര്‍ സ്ഥാനര്‍ഥിയായ എന്‍സിപിയിലെ കെടി മുജീബ് റഹ്മാന്‍ നേടിയത് 45934 വോട്ടുകളാണ്. ബിജെപി സ്ഥാനാര്‍ഥി ആശ്വിതി 9030 വോട്ടുകളാണ് നേടിയത്.

സഭാചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടി ജയിച്ചയാള്‍ ആര്‍എസ്പിയുടെ എഎ അസീസ് ആണ്. 2001-ല്‍ ഇരവിപുരം മണ്ഡലത്തില്‍നിന്ന് 21 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം മുസ്ലിം ലീഗിന്റെ ടിഎ മുഹമ്മദ് കബീറിനെ പരാജയപ്പെടുത്തിയത്. പെരിന്തല്‍മണ്ണയില്‍നിന്ന് നജീബ് കാന്തപുരം 38 വോട്ടിനാണ് നിയമസഭയിലേക്ക് ജയിച്ചത്. ഇത് രണ്ടാമത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലെ വിജയമാണ്. ഇടതുസ്വതന്ത്രനായിരുന്ന കെപിഎം. മുസ്തഫയായിരുന്നു എതിരാളി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button