KeralaNews

രാജേഷിനെ അങ്ങോട്ട് വിളിച്ചിട്ടില്ല, ഇങ്ങോട്ട് വിളിച്ചപ്പോൾ സംസാരിച്ചത്; വാര്‍ത്തകൾ നിഷേധിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷിനെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ച് ആശംസകള്‍ അറിയിച്ചുവെന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

വെള്ളിയാഴ്ച രാവിലെ വി വി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ പേഴ്‌സണല്‍ അസിസ്റ്റന്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാല്‍ പിന്നീട് കണക്ട് ചെയ്യാം എന്ന് പി എ അറിയിച്ചു. അത് കഴിഞ്ഞ പി എ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു. താന്‍ മേയര്‍ ആയി തെരഞ്ഞെടുക്കപ്പെടാന്‍ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ‘ആവട്ടെ, അഭിനന്ദനങ്ങള്‍’ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

pinarayi Vijayan denies the report congratulates V V Rajesh

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button