‘എൽഡിഎഫിന് നാടിനോടും ജനങ്ങളോടും പ്രതിബദ്ധതയുണ്ട്, യുഡിഎഫിന് അതുണ്ടായിരുന്നില്ല’; മുഖ്യമന്ത്രി

0

2016 ൽ എൽഡിഎഫ് വരുമ്പോൾ കേരളത്തിൽ എല്ലാ മേഖലയും തകർന്ന നിലയിലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ബീച്ചിൽ രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചാത്തല വികസന രംഗത്ത് പിന്നിലായിരുന്നു. നേരേ ചൊവ്വേ സഞ്ചരിക്കാൻ റോഡില്ല. ദേശീയ പാത ഗ്രാമീണ റോഡിനെക്കാൾ മോശം. യാത്രയ്ക്ക് ധാരാളം സമയം എടുക്കും. പശ്ചാത്തല വികസനരംഗത്ത് മാറ്റമുണ്ടാകില്ല എന്ന ധാരണയിൽ ജനം എത്തി

എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന ചൊല്ല് യഥാർത്ഥ്യമായി. ദേശീയ പാത വികസനത്തിൽ ഭൂമിയുടെ വില 25 ശതമാനം സംസ്ഥാന സർക്കാർ നൽകേണ്ടി വന്നു. അതിനു മുൻപും ശേഷവും ഒരു സംസ്ഥാനവും കൊടുത്തിട്ടില്ല. യുഡിഎഫ് കെടുകാര്യസ്ഥതയ്ക്ക് നാട് കൊടുക്കേണ്ടി വന്ന വിലയാണ് 5600 കോടി രൂപയാണ്.

എൽഡിഎഫിന് നാടിനോടും ജനങ്ങളോടും പ്രതിബദ്ധത ഉണ്ട്. അതുകൊണ്ട് വികസന പദ്ധതികൾ പൂർത്തിയായി. യുഡിഎഫിന് ജനങ്ങളോട് പ്രതിബദ്ധത ഉണ്ടായിരുന്നില്ല. അനാദായകരമെന്ന് പറഞ്ഞ് യുഡിഎഫ് കാലത്ത് ആയിരത്തിൽപരം സ്കൂളുകൾ പൂട്ടാൻ തീരുമാനിച്ചു. അഞ്ചു ലക്ഷം കുട്ടികളാണ് അക്കാലത്ത് പൊതു വിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞു പോയത്. എൽഡിഎഫ് സർക്കാർ 5000 കോടി രൂപ പൊതു വിദ്യാഭ്യാസ മേഖലയ്ക്കായി ചിലവിട്ടു. 10 ലക്ഷം കുട്ടികൾ പൊതു വിദ്യാലയങ്ങളിലെത്തി എന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് യുഡിഎഫ് ആയിരുന്നെങ്കിൽ എന്തായിരുന്നു സ്ഥിതി ? മറ്റു രാജ്യങ്ങളിൽ, ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ സംഭവിച്ചത് ഇവിടെയും സംഭവിക്കുമായിരുന്നു. പ്രളയകാലത്ത് ജീവനക്കാർ ശമ്പളം വായ്പ കൊടുക്കാൻ അഭ്യർത്ഥിച്ചപ്പോൾ പ്രതിപക്ഷം എതിർത്തുസഹായിക്കാൻ തയാറാകാത്ത കേന്ദ്രത്തിനെതിരെ പ്രതിപക്ഷം ഒരക്ഷരം പറഞ്ഞോ ? നമ്മുടെ നാടിൻ്റെ ഐക്യത്തിന് മുന്നിൽ ഒന്നും അസാധ്യമല്ല എന്ന് കേരളം തെളിയിച്ചു.

കേന്ദ്രവിഹിതം വെട്ടിക്കുറച്ചു. വിഹിതം ഔദാര്യമല്ല. ഒരു നാടിനോടും ജനതയോടും കാണിക്കാൻ പറ്റാത്ത ക്രൂരമായ അവഗണന നമ്മുടെ നാടിനോട് കാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here