
സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കെ, പെരുമ്പാവൂരിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി പുതിയ ബാനർ രാഷ്ട്രീയം. എൽദോസ് കുന്നപ്പിള്ളിയെ മാറ്റിനിർത്താനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം പ്രവർത്തകർ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. പെരുമ്പാവൂർ കുന്നപ്പിള്ളിക്കൊപ്പം എന്ന വലിയ ബാനറുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ബാനറുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത് നേതൃത്വത്തിന് വലിയ തലവേദനയായിട്ടുണ്ട്.


