KeralaPolitics

‘കുത്തിത്തിരുപ്പ്’ സ്പെഷ്യലിസ്റ്റ്; മന്ത്രി മുഹമ്മദ് റിയാസ് ‘കേരള മുത്തയ്യ മുരളീധരൻ’; പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഇത്രയും കുത്തിത്തിരുപ്പ് പറ്റുമെങ്കിൽ മുഹമ്മദ് റിയാസിന് മുത്തയ്യ മുരളീധരന്റെ പിൻഗാമിയായി ക്രിക്കറ്റിൽ ഒരു കൈ നോക്കിയാൽ മിനിമം കേരള മുത്തയ്യയാകാം എന്നായിരുന്നു രാഹുലിൻറെ പരിഹാസം. കോൺഗ്രസിന്റെ മറ്റു സിറ്റിങ് എംപിമാരെല്ലാം കേരളത്തിൽ മത്സരിക്കുമ്പോൾ തൃശൂരിൽ ടി.എൻ പ്രതാപന് മാത്രം സീറ്റ് നിഷേധിച്ചതിനെതിരെ വിമർശനവുമായി റിയാസ് രംഗത്തെത്തിയിരുന്നു.

കേരളത്തിലെ ജനങ്ങൾക്കൊപ്പം നിന്ന് എൽഡിഎഫ് സർക്കാരിന്റെ നിലപാട് പാർലമെന്റിൽ പറഞ്ഞതിനാണോ ടി.എൻ. പ്രതാപനു കോൺഗ്രസ് സീറ്റ് നിഷേധിച്ചതെന്നു റിയാസ് ചോദിച്ചിരുന്നു. പിന്നാലെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ചത്.

“ഇത്രയും കുത്തിത്തിരുപ്പ് പറ്റുമെങ്കിൽ താങ്കൾക്ക് മുത്തയ്യ മുരളീധരന്റെ പിൻഗാമിയായി ക്രിക്കറ്റിൽ ഒരു കൈ നോക്കിക്കൂടെ മിനിമം കേരള മുത്തയ്യയാകാം. അത് പോട്ടെ കേരളത്തിനു വേണ്ടി ശബ്ദിച്ചു എന്ന് കുത്തിത്തിരുപ്പ് സ്പെഷ്യലിസ്റ്റ് ‘കേരള മുത്തയ്യ ’ പറഞ്ഞ ടി.എൻ പ്രതാപനെ കേരളത്തിലെ കോൺഗ്രസ്സ് വർക്കിംഗ് പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്വം ഏല്പ്പിച്ചു.

ഇനി റിയാസ് പോയി കേരളത്തിനു വേണ്ടി ഒന്നും ചെയ്യാത്ത ‘ഇൻ ലോ വിജയൻ സാറിനോട്’ ആ CAA- NRC പ്രക്ഷോഭത്തിന്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ പറയു കേരള മുത്തയ്യെ….”- എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൻറെ പരിഹാസം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button