ബിഷപ്പിന്റെ വേഷം കെട്ടി കോടികൾ തട്ടി; പോൾ ഗ്ലാസൺ അറസ്റ്റിൽ

0

ബിഷപ്പിന്റെ വേഷം കെട്ടി കോടികൾ തട്ടിയ ആൾ പിടിയിൽ പോൾ ഗ്ലാസൺ എന്നയാളാണ് തൃശൂർ പോലീസിന്റെ പിടിയിലായിരിക്കുന്നത്. വെല്ലൂർ മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ രാജ്യത്തിൻറെ പല ഭാഗത്തുനിന്നും തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇയാളുടെ തട്ടിപ്പിനിരയായ തൃശൂർ സ്വദേശിയുടെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായിരിക്കുന്നത്. ഇതിനുമുമ്പ് മൂന്നുപേർ ഈ കേസിൽ അറസ്റ്റിൽ ആയിട്ടുണ്ട്.

തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിഷപ്പ് ആണ് താനെന്നും, തനിക്ക് വെല്ലൂർ മെഡിക്കൽ കോളേജിൽ അഡ്മിനിസ്ട്രേറ്റഡ് പദവി ഉണ്ടെന്നും പറഞ്ഞാണ് ഇയാൾ പലരിൽ നിന്നായി കോടികൾ വാങ്ങിയത്. ഇയാൾക്കെതിരെ കോട്ടയം, ഒല്ലൂർ, മഹാരാഷ്ട്ര തുടങ്ങിയിടങ്ങളിൽ കേസുകൾ ഉണ്ട് കൂട്ടാളികൾ ഇതിനുമുമ്പ് പിടിയിലായിരുന്നു എങ്കിലും ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here